Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സുഭിക്ഷ കേരളം പദ്ധതി: കർഷക വരുമാനം വർധിപ്പിക്കുന്നതിന് ഏഴ് പ്രാദേശിക പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു; അനുമതി നൽകിയത് 20 കോടിയുടെ പദ്ധതിക്ക്; കാർഷിക സബ്‌സിഡിയിൽ 10,000 രൂപ വരെ വർധന

സുഭിക്ഷ കേരളം പദ്ധതി: കർഷക വരുമാനം വർധിപ്പിക്കുന്നതിന് ഏഴ് പ്രാദേശിക പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു; അനുമതി നൽകിയത് 20 കോടിയുടെ പദ്ധതിക്ക്;  കാർഷിക സബ്‌സിഡിയിൽ 10,000 രൂപ വരെ വർധന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കർഷക വരുമാനം വർധിപ്പിക്കുന്നതിനുമായി കൂടുതൽ ശ്രമങ്ങളുമായി സർക്കാർ. ഏഴ് പ്രധാന പ്രാദേശികൾ പദ്ധതികൾക്ക് രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചു. 20 കോടിയുടെ പദ്ധതികൾക്കാണ് അനുമതിയെന്നു മന്ത്രി വി എസ്. സുനിൽകുമാർ അറിയിച്ചു.

ഇടുക്കി മറയൂർ ശർക്കര നിർമ്മാണ യൂണിറ്റുകൾക്ക് 27 ലക്ഷം, തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ നെൽക്കൃഷിക്കു ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 7.5 കോടി രൂപ, ചിറ്റൂർ ബ്ലോക്കിലെ യന്ത്രവൽകൃത കൃഷിക്ക് 1.78 കോടി, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷന് കൂൺ കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം, കശുമാവിന്റെ അതിസാന്ദ്രത കൃഷിക്കും (1000 ഹെക്ടർ) സാധാരണ കൃഷിക്കും (2000 ഹെക്ടർ), കശുമാവ് വികസന കോർപറേഷൻ മുഖേന 4.80 കോടി, മൂല്യവർധിത ഉൽപന്ന നിർമ്മാണത്തിനായി 2.46 കോടി, പ്ലാന്റേഷൻ കോർപറേഷന് 2.2 കോടിയുടെ പാഷൻ ഫ്രൂട്ട് പദ്ധതി തുടങ്ങിയവയ്ക്കാണു ഭരണാനുമതി നൽകിയിരിക്കുന്നത്.

അതേസമയം കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയതിന് പുറമേ കാർഷിക സബ്‌സിഡി 5,000 മുതൽ 10,000 രൂപ വരെ വർധിപ്പിച്ചു കൊണ്ടും സംസ്ഥാന സർക്കാർ ഉത്തവിട്ടു. സുഭിക്ഷകേരള പദ്ധതിയനുസരിച്ചു തരിശുനില നെൽക്കൃഷിക്കും പച്ചക്കറിക്കും സബ്‌സിഡി നേരത്തേ വർധിപ്പിച്ചിരുന്നു.

പുതുക്കിയ സബ്‌സിഡി ഒരു ഹെക്ടറിന് ഇങ്ങനെ (ബ്രാക്കറ്റിൽ പഴയ തുക): പയർവർഗം: 20,000 (10,000), പയർവർഗങ്ങളുടെ തരിശുനിലക്കൃഷി: 30,000 (25,000), മരച്ചീനിയും മറ്റു കിഴങ്ങുവർഗങ്ങളും: 20,000 (15,000), തരിശുനിലത്തെ കിഴങ്ങുകൃഷി: 30,000 (25,000), വാഴ: 30,000 (26350), തരിശുനില വാഴക്കൃഷി: 35,000 (30,000), ചെറുധാന്യം: 20,000 (10,000), തരിശുനിലത്തെ ചെറുധാന്യക്കൃഷി: 30,000, നിലക്കടല: 20,000 (15,000), എള്ളും മറ്റ് എണ്ണക്കുരുക്കളും: 10,000 (5,000), മറ്റ് ഇടവിളകൾ:10,000 (5,000), തേൻ (5 പെട്ടികൾ): 3,500 (2,400), കൂൺ: 20,000 (11,250).

3 വർഷത്തിലധികം കൃഷി നടത്താത്ത ഭൂമിയാണു തരിശുനിലമായി കണക്കാക്കുന്നത്. തരിശുനിലത്തെ കൃഷിക്ക് ഒറ്റത്തവണയാണ് ആനുകൂല്യം. വിവിധ സംഘങ്ങൾക്കും പ്രവാസികൾക്കും പാട്ടക്കൃഷിക്കാർക്കും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ കൃഷിയിറക്കുന്നവർക്കും സബ്‌സിഡി അനുവദിക്കും.2 ഹെക്ടർ കൃഷിക്കു വരെ വ്യക്തിഗത സഹായം അനുവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP