Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സുഭാഷിണി അലി; മുത്തലാഖ് വിഷയത്തിൽ ഇടതുപക്ഷം സുപ്രീംകോടതി വിധിക്കൊപ്പം; മോദി ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രിയാകുകയും മുസ്ലീങ്ങൾ ഭാര്യയെ ഉപേക്ഷിച്ചാൽ ജയിലിലാകുകയും ചെയ്യുന്ന സംവിധാനത്തിനെയാണ് എതിർക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം

പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സുഭാഷിണി അലി; മുത്തലാഖ് വിഷയത്തിൽ ഇടതുപക്ഷം സുപ്രീംകോടതി വിധിക്കൊപ്പം; മോദി ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രിയാകുകയും മുസ്ലീങ്ങൾ ഭാര്യയെ ഉപേക്ഷിച്ചാൽ ജയിലിലാകുകയും ചെയ്യുന്ന സംവിധാനത്തിനെയാണ് എതിർക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടതു മുന്നണി തിരുവനന്തപുരം വള്ളക്കടവിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സുഭാഷിണി അലി മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.

പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് ആകെ താല്പര്യമുള്ളത് മൂന്ന് വിഷയങ്ങളിലാണ്. അത് അംബാനി, അദാനി, പശു എന്നിവയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുമെന്നും സുഭാഷിണി പറഞ്ഞു. നരേന്ദ്ര മോദി മുത്തലാഖ് ബിൽ കൊണ്ടുവന്നു. ആ വിഷയത്തിൽ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ് ഇടതുപക്ഷ നിലപാട് എന്നും അവർ ചൂണ്ടിക്കാട്ടി.

മോദി ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രി ആവുകയും മുത്തലാഖ് ചൊല്ലിയ മുസ്ലിം ജയിലിൽ പോവുകയും ചെയ്യേണ്ടി വരുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതികളുടെ ഫലമായി വയനാട്ടിൽ നിന്നൊരു മിടുക്കി ഐ.എ.എസ് നേടിയിരിക്കുന്നു. എന്നാൽ രാഹുൽഗാന്ധി 15 വർഷം തുടർച്ചയായി പ്രതിനിധീകരിക്കുന്ന അമേഠിയിൽ പിന്നോക്ക വിഭാഗക്കാർക്ക് ബിരുദം പോലും സ്വപ്നം കാണാനാകുന്നില്ല. അവിടെ 50 ശതമാനം സ്ത്രീകളും നിരക്ഷരരാണ്. 48 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും സുഭാഷിണി അലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP