Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ മൂന്ന് പെൺകുട്ടികൾ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ മൂന്ന് പെൺകുട്ടികൾ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വലിയതുറ മേൽപ്പാലത്തിൽ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിദ്യാർത്ഥികളെ ഉടനെ പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പരീക്ഷ എഴുതാനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനികൾ ഇന്ന് സ്‌കൂളിലേക്ക് വന്നില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരും അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് വലിയതുറ പൊലീസ് പറഞ്ഞു. പ്രാഥിക അന്വേഷണത്തിൽ ഭീഷണിയെ മറ്റ് പ്രേരണകളോ ഉള്ളതായി കണ്ടെത്തായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP