Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിടുന്ന സമയങ്ങളിൽ കൗമാരക്കാർ ബൈക്കിൽ ചെത്തിനടന്നത് ഹെൽമറ്റും ലൈസൻസുമില്ലാതെ; കീശ കീറിയത് രക്ഷിതാക്കളുടെയും

സ്‌കൂൾ വിടുന്ന സമയങ്ങളിൽ കൗമാരക്കാർ ബൈക്കിൽ ചെത്തിനടന്നത് ഹെൽമറ്റും ലൈസൻസുമില്ലാതെ; കീശ കീറിയത് രക്ഷിതാക്കളുടെയും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വിദ്യാലയങ്ങൾ വിടുന്ന സമയം പാലക്കാട് നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് ധനനഷ്ടം. ലൈസൻസും ഹെൽമറ്റുമില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായ 16 കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് അയ്യായിരം രൂപ വീതം ട്രാഫിക് പൊലീസ് പിഴ ഈടാക്കി. കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടം വർധിച്ചതിനെ തുടർന്നാണ് സ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ പ്രധാന വിദ്യാലയങ്ങൾ വിടുന്ന സമയത്ത് ഇരുചക്രവാഹനങ്ങളിൽ കറങ്ങിയടിച്ചുനടന്നവരാണ് പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 20 വയസ്സിന് മുകളിലുള്ള നാലുപേരുണ്ടായിരുന്നു. ഇവർക്ക് നാലുപേർക്കും ലൈസൻസും ഉണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വാഹനം കൈമാറിയത്.

ഹൈസ്‌കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ് പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നിർദ്ദേശം.

പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോർവാഹന നിയമം അനുസരിച്ച് ലൈസൻസില്ലാതെ വാഹനം ഓടിച്ചാലും കുട്ടികൾ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികൾ വണ്ടിയോടിച്ചാൽ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കിൽ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന് മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP