Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ വർഷം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ; ആറാം പ്രവർത്തി ദിനത്തിലെ കണക്കനുസരിച്ച് അഞ്ചാം ക്ലാസിൽ മാത്രം പുതുതായി ചേർന്നത് 44,636 കുട്ടികൾ; മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിലേക്കെത്തിയത് 4.93 ലക്ഷം പുതിയ കുട്ടികൾ

ഈ വർഷം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ; ആറാം പ്രവർത്തി ദിനത്തിലെ കണക്കനുസരിച്ച് അഞ്ചാം ക്ലാസിൽ മാത്രം പുതുതായി ചേർന്നത് 44,636 കുട്ടികൾ; മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിലേക്കെത്തിയത് 4.93 ലക്ഷം പുതിയ കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ അധ്യയനവർഷം സർക്കാർ-എയ്ഡഡ് മേഖലകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. അൺ-എയ്ഡഡ് മേഖലയിൽ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി.

സർക്കാർ മേഖലയിൽ 11.69 ലക്ഷവും എയ്ഡഡ് മേഖലയിൽ 21.58 ലക്ഷവും അൺ-എയ്ഡഡ് മേഖലയിൽ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് 'സമ്പൂർണ'യിൽ രേഖപ്പെടുത്തിയത്.

ലഭ്യമായ കണക്കുകളിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി ചേർന്നത് അഞ്ചാം ക്ലാസിലാണ്; 44,636. എട്ടാം ക്ലാസിൽ 38,492 കുട്ടികളുടെ വർധന രേഖപ്പെടുത്തി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിനുശേഷം മൂന്നു വർഷത്തിനുള്ളിൽ 4.93 ലക്ഷം കുട്ടികളാണു പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി വന്നത്.

'സമ്പൂർണ' സോഫ്റ്റ് വെയറിൽ ശേഖരിച്ച വിവരങ്ങളുടെ പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ പുറത്തു വന്നത്. അന്തിമവിശകലനം നടത്തി കണക്ക് ഔദ്യോഗികമായി പിന്നീടു പ്രസിദ്ധീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP