Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്ലാക്ക് ബോർഡിൽ കുറിച്ച വരികൾ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി; എം ടി.ക്ക് നൂറ്റിഒന്ന് നെൽക്കതിരുകൾ സമ്മാനിച്ച് അനുഗ്രഹം വാങ്ങി തിരുവനന്തപുരം പള്ളിക്കൂടം വിദ്യാർത്ഥികൾ

ബ്ലാക്ക് ബോർഡിൽ കുറിച്ച വരികൾ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി; എം ടി.ക്ക് നൂറ്റിഒന്ന് നെൽക്കതിരുകൾ സമ്മാനിച്ച് അനുഗ്രഹം വാങ്ങി തിരുവനന്തപുരം പള്ളിക്കൂടം വിദ്യാർത്ഥികൾ

എം പി റാഫി

മലപ്പുറം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി. വാസുദേവൻ നായർ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിൽ കുറിച്ച വരികൾ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി സർക്കാർ ഓദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി തിരുവനന്തപുരം 'പള്ളിക്കൂടത്തിലെ ' കുരുന്നുകൾ എം ടി.ക്ക് നൂറ്റിഒന്ന് നെൽക്കതിരുകൾ സമ്മാനിച്ച് അനുഗ്രഹം വാങ്ങി.

തിരൂർ തുഞ്ചൻ പറമ്പിലായിരുന്നു മലയാള ഭാഷയുടെ സംരക്ഷണത്തിനായി അപൂർവ്വ ചടങ്ങിന് വേദിയായത്. നിറമനസ്സോടെ എവിടെ ചെന്നാലും മലയാളത്തെ മറക്കരുതെന്ന് എം ടി.യും ആശംസിച്ചു. ലോകമവസാനിക്കും വരെ മലയാളത്തെ പുലർത്തുമെന്ന ദൃഢപ്രതിജ്ഞയുമായാണ് ഈ കുരുന്നുകൾ തുഞ്ചന്റെ പടിയിറങ്ങിയത് . സർക്കാർ എം ടിയുടെ വാക്കുകൾ മലയാളത്തിന്റെ ഔദ്യോഗിക പ്രതിജ്ഞയാക്കിയ ആദരവിൽ കുരുന്നുകൾ എം ടിക്ക് നെൽക്കതിർ സമ്മാനിച്ചാണ് യാത്രയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP