Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലി തർക്കം; ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം; വേഷം മാറാതെ വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം; വിധികർത്താക്കൾ പക്ഷപാദപരമായി പെരുമാറിയെന്ന് ആക്ഷേപം

സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലി തർക്കം; ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം; വേഷം മാറാതെ വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം; വിധികർത്താക്കൾ പക്ഷപാദപരമായി പെരുമാറിയെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. യുപി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.വിധികർത്താക്കൾ പക്ഷപാദപരമായി പെരുമാറിയെന്നും നന്നായി കളിച്ച തങ്ങൾക്ക് ഒന്നാം സ്ഥാനം നൽകിയില്ലെന്നും ആരോപിച്ച് കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനികളും രക്ഷിതാക്കളുമാണ് വേദിയിൽ പ്രതിഷേധിക്കുന്നത്.

എന്തുകൊണ്ട് ഒന്നാം സ്ഥാനം നൽകിയില്ലെന്ന ചോദ്യത്തിന് വിധികർത്താക്കൾ ഉത്തരം നൽകിയില്ലെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. തുടർന്ന് വിദ്യാർത്ഥികൾ മത്സരം നടന്ന ഒന്നാം വേദിയിൽ പ്രതിഷേധം ആരംഭിച്ചു.ഇതേത്തുടർന്ന് വേദിയിൽ നടക്കേണ്ടിയിരുന്ന മറ്റുമത്സരങ്ങൾ തടസപ്പെട്ടു. വീഡിയോ കണ്ട് വീണ്ടും ഫലപ്രഖ്യാപനം നടത്തണമെന്നാണ് പൊലീസും രക്ഷിതാക്കളും നടത്തിയ ചർച്ചയിൽ രക്ഷിതാക്കളുടെ ആവശ്യം. അപ്പീൽ ആവശ്യം രക്ഷിതാക്കൾ തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP