Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ സമയം കഴിഞ്ഞാൽ ഗ്രൗണ്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്നത് അദ്ധ്യാപകർ; ക്ലാസ് മുറിയും ടാപ്പുകളും അടിച്ച് തകർത്തത് കളിക്കാനെത്തുമ്പോൾ വെള്ളം കിട്ടാത്തത് പതിവായതോടെ; ഇളമ്പൽ സ്‌കൂൾ തല്ലിത്തകർത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെയും ജുവനൈൽ കോടതി വിട്ടയച്ചത് താക്കീത് നൽകിയ ശേഷം

സ്‌കൂൾ സമയം കഴിഞ്ഞാൽ ഗ്രൗണ്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്നത് അദ്ധ്യാപകർ; ക്ലാസ് മുറിയും ടാപ്പുകളും അടിച്ച് തകർത്തത് കളിക്കാനെത്തുമ്പോൾ വെള്ളം കിട്ടാത്തത് പതിവായതോടെ; ഇളമ്പൽ സ്‌കൂൾ തല്ലിത്തകർത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെയും ജുവനൈൽ കോടതി വിട്ടയച്ചത് താക്കീത് നൽകിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പുനലൂർ ഇളമ്പൽ ഗവൺമെന്റ് യുപി സ്‌കൂളിൽ അതിക്രമം നടത്തിയത് കളിക്കാൻ ഗ്രൗണ്ടിലെത്തുമ്പോൾ കുടിവെള്ളം നിഷേധിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന്. സംഭവത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെയും ജുവനൈൽ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. സ്‌കൂളിലെ ഒരു വിദ്യാർത്ഥി ഉൾപ്പെടെയുള്ള സംഘമാണ് അക്രമം നടത്തിയത്. മറ്റൊരു കുട്ടിയുടെ സഹോദരനെ നേരത്തേ ഈ സ്‌കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സ്‌കൂൾ അടിച്ചു തകർക്കാൻ കാരണമായെന്നാണ് പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇളമ്പൽ സ്‌കൂളിലെ ക്ലാസ് മുറികളും ബഞ്ചും ഡസ്‌കും എല്ലാം തകർത്ത നിലയിൽ കണ്ടത്. കുടിവെള്ള ടാപ്പുകളും അടിച്ചുപൊട്ടിച്ചിരുന്നു. കിണറിൽ രാസമാലിന്യം കലർത്തിയതും കണ്ടെത്തിയിരുന്നു. പരാതിയെ തുടർന്ന് റൂറൽ എസ് പി ഹരിശങ്കർ നേരിട്ടാണ് അന്വേഷണം നടത്തിയത്. സിസിടിവി കാമറകൾ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടർന്നാണ് സ്‌കൂൾ മൈതാനത്ത് സ്ഥിരമായി കളിക്കാനെത്തുന്നവരിലേക്ക് അന്വേഷണം നീണ്ടത് . തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇളമ്പൽ സ്‌കൂളിലെ ഒരു വിദ്യാർത്ഥി അടക്കം മൂന്നുപേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. സ്‌കൂൾ സമയം കഴിഞ്ഞാൽ കുടിവെള്ള പൈപ്പിലേക്കുള്ള കണക്ഷൻ അദ്ധ്യാപകർ വിഛേദിക്കും. ഇതോടെ മൈതാനത്ത് കളിക്കാനെത്തുന്നവർക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാകും.

ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ച ഒരു കാരണം. പിടിയിലായ ഒരു കുട്ടിയുടെ സഹോദരനെ ഈ സ്‌കൂളിൽ നിന്ന് മുമ്പ് പുറത്താക്കിയിരുന്നു. ഇതും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. പിടിയിലായ മൂവരേയും താക്കീത് നൽകിയശേഷം ജുവനൈൽ കോടതി വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP