Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷ്യവിഷബാധയും പകർച്ചപ്പനിയും ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞത് നൂറിലധികം വിദ്യാർത്ഥികൾ; ഭക്ഷ്യവിഷബാധയേറ്റത് കല്ലുവാതുക്കലിലെ ഐസിഡി ബാങ്ക് കോച്ചിങ്ങ് സെന്ററിൽ താമസിച്ച് പഠിക്കുന്നവർക്ക്; സംഭവം ദിവസങ്ങളോളം രഹസ്യമായി സൂക്ഷിച്ച് ഹോസ്റ്റൽ അധികൃതർ

ഭക്ഷ്യവിഷബാധയും പകർച്ചപ്പനിയും ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞത് നൂറിലധികം വിദ്യാർത്ഥികൾ; ഭക്ഷ്യവിഷബാധയേറ്റത് കല്ലുവാതുക്കലിലെ ഐസിഡി ബാങ്ക് കോച്ചിങ്ങ് സെന്ററിൽ താമസിച്ച് പഠിക്കുന്നവർക്ക്; സംഭവം ദിവസങ്ങളോളം രഹസ്യമായി സൂക്ഷിച്ച് ഹോസ്റ്റൽ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കല്ലുവാതുക്കലിലെ ഐ സി ഡി ബാങ്ക് കോച്ചിങ്ങ് സെന്ററിൽ താമസിച്ച് പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയും പകർച്ചപ്പനിയും ബാധിച്ച് ആശുപത്രിയിൽ. കഴിഞ്ഞ വ്യാഴാഴ്ച ഇവിടത്തെ ഹോസ്റ്റലിൽ താമസിക്കുന്ന 27 പേർക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ വീടുകളിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇതിന് പിറകെ എഴുപതോളം വിദ്യാർത്ഥികൾക്ക് പകർച്ച പനി ബാധിച്ചു. സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. ഇതോടെ കല്ലുവാതുക്കൽ പഞ്ചായത്ത് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും കോച്ചിങ് സെന്ററിൽ പൊലീസ് അകമ്പടിയോടെ പരിശോധന നടത്തി. വൃത്തിഹീനമായതൊക്കെ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസും നൽകി.

സംഭവം നടന്ന് ദിവസങ്ങൾ ഒരു പാട് ആയിട്ടും കോച്ചിങ് സെന്റർ അധികൃതർ അത് പുറത്ത് വിടാതെ രഹസ്്യമായി സൂക്ഷിച്ചു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാൻ അവർ തയ്യാറായില്ല. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥികൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതുകൊണ്ടാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു. എന്നാൽ ഒരേ സമയം നൂറോളം വിദ്യാർത്ഥികൾക്ക് എങ്ങനെ ഭക്ഷ്യവിഷബാധയേറ്റെന്ന് ആർക്കും ഉത്തരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP