Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പന്ത്രണ്ട് മണിവരെ വാട്ട്‌സാപ്പിൽ സജീവമായിരുന്ന മകൻ പിന്നീട് വിളിച്ചിട്ട് ഫോൺ എടുത്തില്ല; സംശയം തോന്നിയതോടെ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സ് കണ്ടത് തൂങ്ങി നിൽക്കുന്ന ആനന്ദിനെ; എഞ്ചിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിന്റെ മനോവിഷമത്തിലെന്ന് പ്രാഥമിക നിഗമനം

പന്ത്രണ്ട് മണിവരെ വാട്ട്‌സാപ്പിൽ സജീവമായിരുന്ന മകൻ പിന്നീട് വിളിച്ചിട്ട് ഫോൺ എടുത്തില്ല; സംശയം തോന്നിയതോടെ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സ് കണ്ടത് തൂങ്ങി നിൽക്കുന്ന ആനന്ദിനെ; എഞ്ചിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിന്റെ മനോവിഷമത്തിലെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. വഴുതയ്ക്കാട് നൈനാൻ റസിഡൻസിയിൽ അനിൽ കുമാറിന്റെ മകൻ ആനന്ദ് (19) ആണ് ആത്മഹത്യ ചെയ്തത്. കാര്യവട്ടം കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ആനന്ദ്. പരീക്ഷയിൽ ഒരു വിഷയം തോറ്റതിലുള്ള മാനസിക സമ്മർദ്ദം കാരണമാകാം ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

അമ്മയും അച്ഛനും ജോലിക്കു പോയ സമയത്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്. 12 മണി വരെ വാട്‌സാപ്പിൽ ആക്ടീവായിരുന്നു യുവാവ്. അതിന് ശേഷം ഫോൺ വിളിച്ചിട്ട് മറുപടി ഉണ്ടായില്ല. ഇതോടെ വൈകിട്ട് ചെങ്കൽച്ചുള്ള ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേത്യത്വത്തിൽ ഫയർഫോഴ്‌സ് സംഘം വീട്ടിലെത്തി. വീട് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് സംഘം വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം കണ്ടത് തൂങ്ങി നിൽക്കുന്ന ആനന്ദിനെയാണ്.

ഉച്ചക്ക് 12 മണിവരെ വാട്‌സാപ്പ് ഉപയോഗിച്ചിരുന്നതായി പിതാവ് പറയുന്നു. ഒരു മണിയോടെയാകാം ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ആനന്ദിന് പരീക്ഷയിൽ ഒരു വിഷയത്തിന് മാർക്ക് കുറവായിരുന്നു. ഇതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നു യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP