Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

തളിപ്പറമ്പ് വെള്ളിക്കീൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; രണ്ടുകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി

തളിപ്പറമ്പ് വെള്ളിക്കീൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; രണ്ടുകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പ് വെള്ളിക്കീൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശൻ-റീത്ത ദമ്പതികളുടെ മകൻ ആരോമലിനെയാ(16)ണ് ഇന്ന് വൈകുന്നേരം ആറുമണിക്ക് വെള്ളിക്കീൽ പുഴയിൽ കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ആരോമൽ നീന്തുന്നതിനിടെയിൽ ചുഴിയിൽ മുങ്ങിത്താഴുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയും പൊലിസും നാട്ടുകാരും മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി എട്ടുമണിയോടെ വെളിച്ചക്കുറവ് കാരണം തെരച്ചിൽ അവസാനിപ്പിച്ചു. ഇവരോടൊപ്പം വെള്ളത്തിൽ താഴ്ന്നുപോയ രണ്ടുകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. മൂത്തേട്ത്ത് ഹൈസ്‌കൂളിൽ ഈ വർഷം എസ്. എസ്. എൽ.സി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ആരോമൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP