Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; കോതമംഗലം പുഴയിൽ മുങ്ങി മരിച്ചത് പുതുപ്പാടി മരിയൻ അക്കാദമിയിലെ ബിസിഎ വിദ്യാർത്ഥി കൃഷ്ണജിത്ത്

കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; കോതമംഗലം പുഴയിൽ മുങ്ങി മരിച്ചത് പുതുപ്പാടി മരിയൻ അക്കാദമിയിലെ ബിസിഎ വിദ്യാർത്ഥി കൃഷ്ണജിത്ത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതുപ്പാടി മരിയൻ അക്കാദമിയിലെ ഒന്നാം വർഷ ബി സി എ വിദ്യാർത്ഥി കൃഷ്ണജിത്ത് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ കോതമംഗലം പുഴയിൽ കോതമംഗലം - മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി ചിറപ്പടി പാറക്കടവിനു സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ദുരന്തം.

കൃഷ്ണജിത്ത് താഴെ കയത്തിൽ മുങ്ങി താഴുകയായിരുന്ന കൃഷ്ണജിത്തിനെ സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലേ ക്കു താണുപോകുകയായിരുന്നു. കൂടെ യുണ്ടായിരുന്ന വർ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാരി ലോരാൾ കയത്തിൽ നിന്നും കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ആലപ്പാട് അയ്യനി ജിതിന്റെയും നിജിയുടെയും മകനാണ്. സഹോദരൻ : കൗഷിക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP