Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദ്ദേശം

അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

 

വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ബത്തേരി ഗവ. സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഷഹലാ ഷെറിന്റെ മരണത്തിലാണ് മനുഷ്യവകാശ കമ്മീഷൻ ഇടപെടൽ. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അദ്ധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജിൽ എന്ന അദ്ധ്യാപകൻ തങ്ങളോട് പറഞ്ഞതെന്നും വിദ്യാർത്ഥിനികൾ പറയുന്നു.

പിതാവെത്തി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷഹ്ല മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഏറെ നേരെ നിരീക്ഷണത്തിൽ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടർമാർക്ക് സ്ഥിരീകരിക്കാനായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP