Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിലേക്കുള്ള യാത്രക്കിടെ അപകടം; ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മൂന്നാറിലേക്കുള്ള യാത്രക്കിടെ അപകടം; ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെ വി നിരഞ്ജൻ

കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗർ സി.എച്ച് റോഡിലെ ദാറുദഅ്‌വയിലെ എസ് മുഹമ്മദ് ഷമ്മാസ് (19) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് ബൈപ്പാസിൽ ഹൈലൈറ്റ് മാളിന് സമീപത്തായിരുന്നു അപകടം. ഷമ്മാസിന്റെ ഒപ്പം കാറിലുണ്ടായിരുന്ന തളിപ്പറമ്പ് വെള്ളാരംപാറ അജ്മൽ (20), ഏഴാംമൈൽ ബൈതുൽ അമാനിൽ  ഇള്ഹാർ (21)  അൽസലാഹിൽ സനാഹ്(20), ഐക്കരത്ത് പുറായിൽ മുഹമ്മദ് ഹമീൻ (20) കാസർകോട് സ്വദേശി നൂർമൻസിലിൽ മെഹമൂദ് (19) എന്നിവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അജ്മലിന് ഗുരുതര പരിക്കുണ്ട്. ഇള്ഹാറിന്റെ കാലിന് എല്ലുപൊട്ടിയതിനാൽ ശസ്ത്രക്രിയ നടത്തി.പുഷ്പഗിരി ഒമാൻ നഗറിലെ ഒമാൻ മസ്ജിദിനോടനുബന്ധിച്ചുള്ള ഖുർആൻ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ആറുപേരും. തളിപ്പറമ്പ് മാർക്കറ്റിലെ നാഷണൽ സ്റ്റോർ ഉടമ  അഷ്‌റഫിന്റെയും ഷബ്രീനയുടെയും മകനാണ് മരിച്ച മുഹമ്മദ് ഷമ്മാസ്. സഹോദരങ്ങൾ: ഷസാ ഫാത്തിമ, യഹ്‌യ.

ആറു പേരടങ്ങിയ വിദ്യാർത്ഥികളുടെ സംഘം മൂന്നാറിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ ഗ്യാസ്‌കട്ടർ ഉപയോഗിച്ച് വാഹനം പൊളിച്ച് പുറത്തെടുക്കുകയായിരുന്നുവെന്ന് ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP