Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്ക് ; മിന്നലിൽ അപകടം പറ്റിയതു കൊട്ടൂക്കര പി.പി.എം ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക്; സംഭവം ശനിയാഴ്‌ച്ച വൈകുന്നേരം നാലരയോടെ

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്ക് ; മിന്നലിൽ അപകടം പറ്റിയതു കൊട്ടൂക്കര പി.പി.എം ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക്; സംഭവം ശനിയാഴ്‌ച്ച വൈകുന്നേരം നാലരയോടെ

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി: സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഒപ്പുമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നെടിയിരുപ്പ് കൈതക്കോട് പി. ആലിക്കുട്ടിയുടെ മകൾ ഫാത്തിമ ഫർസാന(15)യാണ് മരിച്ചത്. മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകൾ പി.കെ. ഷഹന ജബിൻ (15), മുക്കൂട് പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവരാണ് ഫർസാനയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മൂവരും. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പാലക്കാപറമ്പിൽ വിമാനത്താവള അഥോറിറ്റി ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പിൽവച്ചാണ് മിന്നലേറ്റത്.നാട്ടുകാർ ഉടൻ കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ ഫർസാനയെ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഷഹന ജബിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ ഫർസാനയുടെ മാതാവ്: ഫാരിഷ. സഹോദരങ്ങൾ: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP