Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി മിന്നൽപണിമുടക്ക് : ജീവനക്കാർക്കെതിരെ സർക്കാർ നടപടിയുണ്ടാകില്ലെന്ന് സൂചന;'സർക്കാരിന് നൽകിയ കത്തിൽ ഔദ്യോഗിക നിലപാട് കാത്തിരിക്കുകയാണെന്ന്' തച്ചങ്കരി; മിന്നൽ പണിമുടക്കിന്റെ പേരിൽ കെഎസ്ആർടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്ന് സംയുക്ത സമരസമിതി

കെഎസ്ആർടിസി മിന്നൽപണിമുടക്ക് : ജീവനക്കാർക്കെതിരെ സർക്കാർ നടപടിയുണ്ടാകില്ലെന്ന് സൂചന;'സർക്കാരിന് നൽകിയ കത്തിൽ ഔദ്യോഗിക നിലപാട് കാത്തിരിക്കുകയാണെന്ന്' തച്ചങ്കരി; മിന്നൽ പണിമുടക്കിന്റെ പേരിൽ കെഎസ്ആർടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്ന് സംയുക്ത സമരസമിതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന കെഎസ്ആർടിസി മിന്നൽപണിമുടക്ക് ആഹ്വാനം ചെയ്ത ജീവനക്കാർക്കെതിരെ സർക്കാർ നടപടിക്ക് സാധ്യത ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാത്രമല്ല സർക്കാരിന് നൽകിയ കത്തിൽ ഔദ്യോഗിക നിലപാട് കാത്തിരിക്കുകയാണ് എം.ഡി ടോമിൻ ജെ തച്ചങ്കരി. ഇതേ സന്ദർഭത്തിൽ മിന്നൽ പണിമുടക്ക് മൂലം കെഎസ്ആർടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്ന് സംയുക്ത സമര സമിതി അറിയിക്കുകയും ചെയ്തിരുന്നു.

കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ കുടംബശ്രീക്ക് കൈമാറാനുള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധമാണ് കഴിഞ്ഞ് ചൊവ്വാഴ്ച മൂന്നരമണിക്കൂർ നീണ്ട മിന്നൽ പണിമുടക്കിന് വഴിവച്ചത്.1200ഓളം ഷെഡ്യൂളുകൾ തടസ്സപ്പെട്ടുവെന്നും ഒരുകോടിയോളം വരുമാന നശ്ടമുണ്ടായെന്നും കെഎസ്ആർടിസി ആരോപിക്കുന്നു. ഇതിന് ഉത്തരവാദികളായ ജിവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനത്തിലെ ജീലവക്കാർക്കെതിരെ നടപിടെയടുക്കുന്നതിന് പരിമതിയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. ഔദ്യോഗിക തീരുമാനം ഈയാഴ്ച കെഎസ്ആർടിസിയെ അറിയിക്കും.

മിന്നൽ പണിമുടക്ക് നടന്ന ഒക്ടോബർ 16 ചൊവ്വാഴ്ച 6,47,22,816 രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. തൊട്ടു മുൻപുള്ള ചൊവ്വാഴ്ചയെ അപേക്ഷിച്ച് 22ലക്ഷം രൂപ അധികമാണിതെന്ന് സമരസിമിതി വിശദീകരിക്കുന്നു. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കടോതി ഉത്തരവ്. നിലനിൽക്കുമ്പോഴാണ് മിന്നൽ പണിമുടക്ക് നടന്നത്. ഇത് നിയമവിരുദ്ധമാണെന്ന നിലപാട് സംയുക്ത സമരസിമിതി തള്ളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP