Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റവർക്ക് വീണ്ടും ലൈസൻസ്; 2013ൽ ജില്ലാ കലക്ടർ ആജീവനാന്തം റദ്ദാക്കിയ ലൈസൻസ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയെന്ന് ആക്ഷേപം; കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു

ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റവർക്ക് വീണ്ടും ലൈസൻസ്; 2013ൽ ജില്ലാ കലക്ടർ ആജീവനാന്തം റദ്ദാക്കിയ ലൈസൻസ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയെന്ന് ആക്ഷേപം; കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു

കെ വി നിരഞ്ജൻ

കോഴിക്കോട്: ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിനാലാണ് വത്സമ്മ ജോസഫ് ലൈസൻസിയായ കക്കയം എ ആർ ഡി 226 റേഷൻ കടയുടെ ലൈസൻസ് അന്നത്തെ കലക്ടർ എൻ പ്രശാന്ത് റദ്ദാക്കിയത്. 88,000 രൂപ പിഴ ഈടാക്കുകയും ആജീവനാന്തം ലൈസൻസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ ഇതേ ആൾക്ക് കടയുടെ ലൈസൻസ് സർക്കാർ വീണ്ടും അനുവദിച്ചു നൽകുകയായിരുന്നു. ഇതോടെയാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അമ്പലക്കുന്ന് കോളനിയിലെ ആദിവാസികൾക്കുള്ള സൗജന്യ റേഷൻ വിതരണത്തിൽ അഴിമതി നടത്തിയതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി പിഴയടക്കേണ്ടിവന്ന കടയുടമയ്ക്ക് തന്നെ വീണ്ടും ലൈസൻസ് നൽകിയത് തികഞ്ഞ അനീതിയാണെന്ന് കോളനി വാസികൾ പറയുന്നു.

2013 നവംബറിലാണ് വത്സമ്മ ജോസഫ് ലൈസൻസിയായ കക്കയം എ ആർ ഡി 226 റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കിയത്. ഇതിന് ശേഷം ഇവിടെ മറ്റൊരാളായിരുന്നു കട നടത്തിവന്നത്. ഇതിനിടയിലാണ് പഴയ ആളുകൾ വീണ്ടും അധികൃതരെ സമീപിച്ചത്. ഭർത്താവിന് കാൻസറാണെന്നും തങ്ങൾക്ക് മറ്റൊരു വരുമാന മാർഗവും ഇല്ലാത്തതിനാൽ ലൈസൻസ് പുനഃസ്ഥാപിച്ച് നൽകണമെന്നും ആവശ്യപ്പെട്ടുള്ള വത്സമ്മ ജോസഫിന്റെ അപേക്ഷയെ തുടർന്ന് ലൈസൻസ് പുനഃസ്ഥാപിച്ച് നൽകുകയായിരുന്നു.

എന്നാൽ ഇക്കാര്യം തെറ്റാണെന്ന് കോളനിവാസികൾ വ്യക്തമാക്കുന്നു. ഇവരുടെ ഭർത്താവിന് യാതൊരു അസുഖവുമില്ലെന്നും രണ്ടുവർഷത്തോളമായി ഇവർ പിരിഞ്ഞു താമസിക്കുകയാണെന്നുമാണ് അവർ പറയുന്നത്. കക്കയം ടൗണിൽ ഇവർക്ക് വേറെ സ്ഥാപനങ്ങളുണ്ടെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. റേഷൻ കട ലൈസൻസ് മറ്റൊരാൾക്ക് നൽകിയതിനെതിരെ കോളനി നിവാസികളായ ഗീത, മിനി എന്നിവർ ഹൈക്കോടതയിൽ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നതുവരെ ഉത്തരവ് നടപ്പാക്കില്ലെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫീസർ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാമ് പ്രതിഷേധം അവസാനിച്ചത്.

പ്രതിഷേധത്തിന് അമ്പലക്കുന്ന് ഊരു മൂപ്പൻ ബിജു അമ്പലക്കുന്ന്, പട്ടിക ജാതി- വർഗ ജനസമാജം പ്രസിഡന്റ് ഗോപാലൻ, ആർ എം പി ജില്ലാ സെക്രട്ടറി കെ പി പ്രകാശൻ, കേരളാ കോൺഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, പി ടി ഹരിദാസ്, ജംഷീർ നെല്ലിക്കോട്, ഗിരീഷ് സി എം എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP