Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശനിയും ഞായറും ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ; കൊറിയർ വിതരണത്തിന് തടസ്സമില്ല; ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല; അനുവാദമുള്ളവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം; നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ നിർദ്ദേശം

ശനിയും ഞായറും ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ; കൊറിയർ വിതരണത്തിന് തടസ്സമില്ല; ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല; അനുവാദമുള്ളവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം; നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതൽ ഉണ്ടാകുക. നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്രചെയ്യാം. കൊറിയർ സർവീസ് ഹോം ഡെലിവറി വിഭാഗത്തിൽപ്പെട്ടതായതിനാൽ അവയ്ക്ക് ഇളവുണ്ട്. കൊറിയർ സർവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നഗരത്തിലോ പരിസരത്തോ ഉള്ള ഗോഡൗണിലേയ്ക്ക് പോകുന്നതിനും വരുന്നതിനും നിയന്ത്രണമില്ല. കൊറിയർ വിതരണത്തിന് തടസ്സമില്ല. എന്നാൽ അത്തരം സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ക്വാറന്റീനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പൊലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കും. സംസ്ഥാന വനിതാ സെല്ലിലെ വനിതാ പൊലീസുകാരെയും ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. വനിതാ സെൽ എസ്‌പി പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി കണ്ടെത്തും. ഈ ജോലികൾക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടിൽ തന്നെ നിയോഗിക്കും.

ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുപോകുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സൗകര്യമൊരുക്കും. ഓക്‌സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും. ഓക്‌സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപിയെ നിയോഗിച്ചു.

അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ക്രമസമാധാനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരം ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിവൈഎസ്‌പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP