Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടകാരികളായ നായ്ക്കളെ മരുന്നുകുത്തിവച്ച് കൊല്ലും; വെറ്ററിനറി സർജന്മാർ സാക്ഷ്യപ്പെടുത്തിയ ശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ നടപടി; തദ്ദേശസ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി ജലീൽ

അപകടകാരികളായ നായ്ക്കളെ മരുന്നുകുത്തിവച്ച് കൊല്ലും; വെറ്ററിനറി സർജന്മാർ സാക്ഷ്യപ്പെടുത്തിയ ശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ നടപടി; തദ്ദേശസ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി ജലീൽ

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്നുകുത്തിവച്ച് കൊല്ലാൻ തീരുമാനം. തലസ്ഥാനത്ത് പുല്ലുവിളയിൽ വയോധികയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്ന പശ്ചാത്തലത്തിൽ സർ്ക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുകയായിരുന്നു. മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന നായ്ക്കളെ മരുന്നു കുത്തിവച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് ഇന്നുതന്നെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകും. അതേസമയം, ആക്രമണകാരികളായ തെരുവു നായ്ക്കളേതെല്ലാമെന്ന് വെറ്ററിനറി സർജന്മാർ സാക്ഷ്യപ്പെടുത്തി നൽകുന്നമുറയ്ക്ക് ഇവയെ കൊല്ലാൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചു.

തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ വന്ധ്യംകരണം നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനമായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഒരേസമയത്ത് വന്ധ്യംകരണം നടത്തിയാൽ മാത്രമേ ഇതിന് ഫലപ്രാപ്തിയൂണ്ടാകൂ എന്നതിനാൽ ഇതിനായുള്ള ശ്രമമാണ് നടത്തുന്നത്.

അതോടൊപ്പം നായ്ക്കൾ പെരുകുന്നത് ഒഴിവാക്കാൻ മാലിന്യനിർമ്മാർജനം ശക്തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. തെരുവുനായശല്യം നേരിടാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.
പേപിടിച്ച നായ്ക്കൾ പെരുകുന്നതിന്കാരണം ജനങ്ങളുടെ പ്രതികരണ ശേഷിയില്ലായ്മയാണെന്ന് മന്ത്രി കെ രാജു പ്രസ്താവിച്ചു.

മുമ്പ് ആക്രമണ സ്വഭാവമുള്ള നായ്ക്കളെ തല്ലിക്കൊല്ലുമായിരുന്നുവെന്നും പുതു തലമുറയ്ക്ക് ഈ പ്രതികരണ ശേഷി ഇല്ലാത്തതാണ് നായ്ക്കളുടെ അക്രമം വർദ്ധിക്കാൻ കാരണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നായ്ക്കളെ കൊല്ലാൻ പാടില്ല എ്ന്നാണ് സുപ്രീം കോടതി നിർദ്ദേശം. എന്നാൽ പേപിടിച്ച നായ്ക്കളെ തല്ലിക്കൊല്ലാം.

ഇതോടൊപ്പം അവയുടെ ജനനനിയന്ത്രണവും ഫലപ്രദമായി നടപ്പാക്കുകയും മികച്ച രീതിയിൽ പരിശീലനം നൽകിയ പട്ടിപിടിത്തക്കാരെ ഉപയോഗിക്കുകയും ചെയ്താൽ പട്ടിശല്യം ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഗൗരവത്തോടെ ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP