Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനായി കുഞ്ഞി കുരങ്ങൻ; രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകി യുവാക്കളും; വെറ്റിനറി ഡോക്ടറിന്റെ തണലിൽ കുരങ്ങൻ കുഞ്ഞിന് സംരക്ഷണം; പെരിന്തൽമണ്ണയിലെ ഈ യുവാക്കളാണ് താരം

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: പാറൽ കല്ലിരട്ടി കുന്നിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനിലയിൽ കിടന്നിരുന്ന കുരങ്ങൻ കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാക്കൾ മാതൃകയായി. സഹജീവികളോടുള്ള അനുകമ്പ ഇല്ലാതായിട്ടില്ലെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമപ്പെടുത്തിയത് പാറലിലെ തൊങ്ങത്ത് താഹിർ, കാട്ടുകണ്ടത്തിൽ മുഹമ്മദ് കുട്ടി, കൊരമ്പി ഷുഹൈബ്, സി പി അൻവർ, അസം സ്വദേശിയായ ഫർമാൻ അലി എന്നിവരാണ്.

ഞായറാഴ്‌ച്ച രാവിലെയാണ് പാറൽ കല്ലിരട്ടിയിലെ കോഴിഫാമിലേക്ക് പോകുന്ന വഴിയിൽ കുരങ്ങൻകുഞ്ഞ് പരിക്കേറ്റ നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ ഫാമുടമ മുഹമ്മദ് കുട്ടിയും സഹായി ഫർമാൻ അലിയും ചേർന്ന് കുരങ്ങൻ കുഞ്ഞിന് പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകി. വീണ്ടും അവശനില തുടർന്നപ്പോൾ മൃഗസംരക്ഷകരും സാമൂഹ്യപ്രവർത്തകരുമായ താഹിറിനെയും കൂട്ടുകാരെയും വിവരം അറിയിച്ചു.

ഞായറാഴ്‌ച്ചയായതിനാൽ പഞ്ചായത്ത് മൃഗാശുപത്രിയിൽ ഉച്ചവരെ മാത്രമാണ് വെറ്റിനറി ഡോക്ടർ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യുവാക്കൾ പാലോളി പറമ്പിലുള്ള തുവ്വൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. അജയന്റെ വീട്ടിൽ കുരങ്ങൻകുഞ്ഞിനെ എത്തിക്കുകയായിരുന്നു.

അദ്ദേഹം പരിശോധന നടത്തി ഫോറസ്റ്റ് വിഭാഗത്തിലെ റാപിഡ് റെസ്പോൺസ് ടീമിനെ ഏൽപിക്കാൻ നിർദേശിച്ചു. അവർ കൊടികുത്തിമലയിലെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിൽ എത്തിക്കുവാൻ നിർദേശിച്ചു. അവിടത്തെ ബീറ്റ് ഓഫീസർ സനൂപ് പയ്യന്നൂർ, വാച്ചർമാരായ റിയാസ് അമ്മിനിക്കാട്, സജീഷ് പാതയ്ക്കര എന്നിവരെ ഈ കുരങ്ങൻ കുഞ്ഞിനെ ഏൽപ്പിക്കുകയും ചെയ്തു .ഇന്ന് തന്നെ വൈദ്യ ശുശ്രൂഷ നൽകുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP