Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്താപ്രാധാന്യമുള്ള വീഡിയോകൾ എടുത്തു നൽകുന്നവർക്ക് അവസരങ്ങളുമായി ബാംഗ്ലൂരിലെ മലയാളി സ്റ്റാർട്ടപ്പ് സ്ട്രീംപാക്സ്; വീഡിയോകൾ ചാനലുകൾക്കും പോർടലുകൾക്കും നൽകി ലഭിക്കുന്ന പ്രതിഫലം റിപ്പോർട്ടർമാരുമായി പങ്കുവെയ്ക്കും

വാർത്താപ്രാധാന്യമുള്ള വീഡിയോകൾ എടുത്തു നൽകുന്നവർക്ക് അവസരങ്ങളുമായി ബാംഗ്ലൂരിലെ മലയാളി സ്റ്റാർട്ടപ്പ് സ്ട്രീംപാക്സ്;  വീഡിയോകൾ ചാനലുകൾക്കും പോർടലുകൾക്കും നൽകി ലഭിക്കുന്ന പ്രതിഫലം റിപ്പോർട്ടർമാരുമായി പങ്കുവെയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്മാർട് ഫോണോ പ്രൊഫഷണൽ വീഡിയോ ക്യാമറയോ ഉപയോഗിച്ച് വാർത്താപ്രാധാന്യമുള്ള വിഡിയോകളെടുത്തു നൽകുന്നവർക്ക് അവസരങ്ങളുമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്. ടീവി ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കും അവർക്ക് റിപ്പോർട്ടമാരില്ലാത്ത സ്ഥലങ്ങളിൽ നിന്ന് കാലതാമസമില്ലാതെ വിഡിയോ ലഭ്യമാക്കാമെന്നതാണ് www.streampax.comലൂടെ ലക്ഷ്യമിടുന്നതെന്ന് ബംഗ്ലൂരിലും കൊച്ചിയിലും ഓഫീസുകളുള്ള സ്ട്രീംപാക്സ് എംഡി കെ പി റാം മോഹൻ പറഞ്ഞു.

'ഫേസ്‌ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് തുടങ്ങിയവയോട് ചാനലുകൾക്കും പോർട്ടലുകൾക്കും മത്സരിക്കണമെങ്കിൽ ഇത്തരം വാർത്താപ്രാധാന്യമുള്ള വിഡിയോകൾ ഉടനടി ലഭിക്കണം. ഈ സാധ്യതയാണ് ലോകമെങ്ങുമുള്ള സിറ്റിസൺ ജേർണലിസ്റ്റുകൾക്കായി സ്ട്രീംപാക്സ് തുറന്നിടുന്നത്.

streampaxൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്ന ഏതൊരാൾക്കും വാർത്താ പ്രാധാന്യമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോർട്ടർമാരിൽ നിന്നു ലഭിക്കുന്ന വാർത്തകൾ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയ ശേഷം ആവശ്യമുള്ള എഡിറ്റിംഗിനു ശേഷമാണ് ചാനലുകൾക്കും പോർട്ടലുകൾക്കും ഡൗൺലോഡ് ചെയ്യാനായി ലഭ്യമാക്കുക.

ടിവി ചാനലുകളും പോർട്ടലുകളും വാങ്ങുന്ന വാർത്തകളുടെ പ്രതിഫലം ന്യൂസ് അപ് ലോഡ് ചെയ്യുന്നവർക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സ്ട്രീംപാക്സിൽ തന്നെ ലഭ്യമാണ്. ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫർമാർക്ക് ഷട്ടർസ്റ്റോക്ക്, ഗെറ്റി ഇമേജസ് തുടങ്ങിയ സൈറ്റുകളിലൂടെ തങ്ങളെടുക്കുന്ന ഫോട്ടോകൾ വിൽക്കാനാവുന്നതുപോലുള്ള അവസരമാണ് സ്ട്രീംപാക്സിലൂടെ ഒരുക്കിയിരിക്കുന്നതെന്നും റാം മോഹൻ പറഞ്ഞു.

പരീക്ഷണാർത്ഥം പ്രവർത്തനമാരംഭിച്ചപ്പോൾത്തന്നെ ആയിരത്തോളം ആളുകൾ ഈ സംവിധാനം ഉപയോഗിച്ച് വാർത്താ വീഡിയോകൾ അപ് ലോഡ് ചെയ്യുന്നുണ്ടെന്ന് റാം മോഹൻ പറഞ്ഞു. മാർച്ച് അവസാനത്തോടെ റിപ്പോർട്ടർമാരുടെ എണ്ണം 10,000-ത്തോളമായി ഉയർത്താനാണ് ശ്രമം. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേരളം, തമിഴ്‌നാട്, ബംഗാൾ, ആസാം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള റിപ്പോർട്ടമാരുടെ വിഡിയോകൾക്ക് മികച്ച ഡിമാൻഡാണ് പ്രതീക്ഷിക്കുന്നതെന്നും റാം മോഹൻ പറഞ്ഞു.

സാധാരണ റിപ്പോർട്ടർമാർക്ക് പെട്ടെന്ന് കടന്നു ചെല്ലാനാവാത്ത ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് വാർത്തകൾ ലഭ്യമാക്കാനും പുതിയ സംവിധാനം വഴി തുറക്കും. ആദ്യഘട്ടത്തിൽത്തന്നെ ഇന്ത്യയിൽ എവിടെ നിന്നും വാർത്തകൾ സ്വീകരിക്കാനും പ്രതിഫലം നൽകാനുമുള്ള സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു. ഘട്ടങ്ങളായി മറ്റു രാജ്യങ്ങളിലേയ്ക്കും പ്രവേശിക്കാനാണ് സ്ട്രീംപാക്സ് ലക്ഷ്യമിടുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അരങ്ങേറുന്ന വാർത്താപ്രധാന്യമുള്ള സംഭവങ്ങൾ പോലും കാലതാമസമില്ലാതെ ന്യൂസ് ചാനലുകളിലേക്കും ഓൺലൈൻ പോർട്ടലുകളിലേക്കും എത്തിക്കാൻ കഴിയുന്ന ഈ സംവിധാനം വാർത്താ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും റാം മോഹൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP