Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബശ്രീയുടെ പെൺകരുത്തിൽ കുരുക്കിയത് 38,247 തെരുവു നായ്കളെ; എബിസി പദ്ധതി വിജയപാതയിൽ; ഒരു സംഘത്തിൽ 5പേർ വീതം; പദ്ധതി നടപ്പാക്കുന്നത് 8 ജില്ലകളിലായി 472 തദ്ദേശ സ്ഥാപനങ്ങളിൽ  

കുടുംബശ്രീയുടെ പെൺകരുത്തിൽ കുരുക്കിയത് 38,247 തെരുവു നായ്കളെ; എബിസി പദ്ധതി വിജയപാതയിൽ; ഒരു സംഘത്തിൽ 5പേർ വീതം; പദ്ധതി നടപ്പാക്കുന്നത് 8 ജില്ലകളിലായി 472 തദ്ദേശ സ്ഥാപനങ്ങളിൽ   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട; കുടുംബശ്രീയുടെ പെൺകരുത്തിൽ പുനർ ജീവൻ വച്ചിരിക്കുന്നത് തെരുവുനായ വന്ധ്യംകരണ പദ്ധതി (എബിസി)ക്കാണ്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയതോടെ പദ്ധതി വിജയപാതയിലായി.2017 ജൂണിലാണു കുടുംബശ്രീ വനിതകൾ ഇതിനായി തെരുവിലിറങ്ങിത്തുടങ്ങിയത്. ഇതുവരെ 38,247 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. സർക്കാരിൽ നിന്ന് 8.36 കോടി രൂപ ലഭിക്കുകയും ചെയ്തു.

8 ജില്ലകളിലായി 472 തദ്ദേശ സ്ഥാപനങ്ങളിലാണു കുടുംബശ്രീ തെരുവുനായ്ക്കളെ പിടിക്കുന്നത്. പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണു സർക്കാർ. ഒരു നായയെ വന്ധ്യംകരിച്ച ശേഷം, പിടിച്ചിടത്തു തിരികെവിടുമ്പോൾ 2,100 രൂപയാണു സർക്കാർ നൽകുക. ഇതിൽ ഡോക്ടർക്ക് 400 രൂപയും മരുന്നിന് 500 രൂപയും കഴിഞ്ഞാൽ ബാക്കി കുടുംബശ്രീ സംഘത്തിനാണ്.

നായ്ക്കൾക്കു ശസ്ത്രക്രിയയ്ക്കും മറ്റുമായി 5 ദിവസം താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടതും വാഹനം ഏർപ്പെടുത്തേണ്ടതും കുടുംബശ്രീയാണ്.5 പേരാണ് ഒരു സംഘത്തിൽ. മാസം ഓരോരുത്തർക്കും 20,000 25,000 രൂപ വരെ ലഭിച്ച സംഘങ്ങളുണ്ട്. 2017ൽ 13,514 നായകളെയും 2018ൽ 21,448 എണ്ണത്തിനെയും പിടികൂടി. 2019ൽ ഇതുവരെ പിടികൂടിയത് 3,285 നായകളെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP