Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ നായകളെ മുഴുവൻ സർക്കാർ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ പ്രശാന്ത് ഭൂഷന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു; നായ ആക്രമണത്തിന്റെ വാർത്തകൾ അതിശയോക്തിയല്ലെന്നും പിണറായിയുടെ മറുപടി

കേരളത്തിലെ നായകളെ മുഴുവൻ സർക്കാർ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ പ്രശാന്ത് ഭൂഷന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു; നായ ആക്രമണത്തിന്റെ വാർത്തകൾ അതിശയോക്തിയല്ലെന്നും പിണറായിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തിലെ നായകളെ മുഴുവൻ സർക്കാർ കൊന്നൊടുക്കുന്നുവെന്ന തരത്തിൽ പ്രശാന്ത് ഭൂഷൻ നടത്തിയ പരാമർം അത്ഭുതപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നായ ആക്രമണത്തിന്റെ വാർത്തകൾ അതിശയോക്തിയല്ലെന്നും പ്രശാന്ത് ഭൂഷനയച്ച കത്തിൽ പിണറായി വ്യക്തമാക്കി.

ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. എന്നാൽ, ഇതിനെപ്പറ്റി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പ്രതികരണം കരണം അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെ പട്ടികളെയാകെ സർക്കാർ കൊന്നൊടുക്കുകയാണെന്നപ്രതീതീ സൃഷ്ടിക്കുന്ന തെറ്റായ റിപ്പോർട്ടുകൾ വിശ്വസിച്ചുകൊണ്ടുള്ള നിലപാട് നിർഭാഗ്യകരമാണെന്ന് പ്രശാന്ത് ഭൂഷനയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

'നായശല്ല്യം നേരിടാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു എന്നത് ശരിയാണ്. അനിയന്ത്രിതമായി നായ്ക്കളെ കൊല്ലുന്ന കാര്യം അവിടെ പരിഗണനയിൽ വന്നിട്ടേയില്ല. നായ്ക്കൾക്കായി സപ്തംബർ ഒന്നുമുതൽ പ്രത്യേക വന്ധ്യംകരണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യോഗ്യരായ മൃഗഡോക്ടർമാരായിരിക്കും ഇത് ചെയ്യുക. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന നായ്ക്കൾക്ക് പ്രത്യേക ആശ്രയകേന്ദ്രങ്ങളും തുടർപരിചരണവും മരുന്നും നൽകും. സമഗ്രമായ ഈ പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം കലക്ടർമാർക്കായിരിക്കും. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 1960 ലെനിയമം പാലിച്ചുകൊണ്ടായിരിക്കും ഇത് ചെയ്യുക. ഇതിനായി മൃഗസംരക്ഷണവകുപ്പിലെ ഡോക്ടർമാർക്കു പുറമേ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും നിയോഗിക്കും. തെരുവുനായ്ക്കളുടെ വിപത്ത് ഇല്ലാതാക്കാൻ ഖരമാലിന്ന്യ നിർമ്മാർജ്ജനത്തിന് ഫലപ്രദമായ ഒരു പദ്ധതിയും പരിഗണനയിലുണ്ട്.

തെരുവുനായശല്ല്യത്തെപറ്റി പണംനൽകിയുണ്ടാക്കുന്ന വാർത്തകളാണ് വരുന്നതെന്ന താങ്കളുടെ നിഗമനം അന്യായമാണ്. വാർത്തകൾ ആരെങ്കിലും കൊടുപ്പിക്കുന്നതോ അതശയോക്തിപരമോ അല്ല. ഒന്നുരണ്ടുമാസത്തെ പത്രവാർത്തകളിലൂടെ കടന്നുപോയാൽ താങ്കൾക്കിത് മനസ്സിലാകും. ആരെയെങ്കിലും നായകടിച്ച വാർത്തയില്ലാതെ ഒരുദിവസവും കടന്നുപോകുന്നില്ല. നെയ്യാറ്റിൻകരയിൽ നായുടെ ക്രുരമായകടിയേറ്റ ഹതഭാഗ്യയായ ഒരു സ്ത്രീ മരിച്ചു. നായ്ക്കളുടെ എണ്ണം ദിനംപ്രതി പെരുകിവരികയാണ്. അവകൂട്ടമായും ആക്രമണസ്വഭാവത്തോടെയും നീങ്ങുകയാണ്. രാത്രിയിൽ പോലും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.

മൃഗങ്ങൾക്കെതിരായ ക്രുരത തടയുന്ന 1960 ലെനിയമത്തിനും 2015 നവംബറിലും 2016 മാർച്ചിലെയും സുപ്രീംകോടതി വിധികൾക്കും വിധേയമായി ഒരു നയത്തിന് രൂപം നൽകി നായശല്ല്യം നേരിടാനുംകൂടിയാലോചന തുടങ്ങിയിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ക്ഷേമത്തിനുതകുംവിധമായിരിക്കും ഇത്.

സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത ഒന്നും ഇക്കാര്യത്തിൽ സംഭവിക്കുന്നില്ലെന്നറിയിക്കാനാണ് കത്തെഴുതുന്നത്''- മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP