Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയത്ത് തെരുവുനായയുടെ പരാക്രമം; ഏഴ് പേർക്ക് കടിയേറ്റു; പേയുണ്ടെന്ന് സംശയം

കോട്ടയത്ത് തെരുവുനായയുടെ പരാക്രമം; ഏഴ് പേർക്ക് കടിയേറ്റു; പേയുണ്ടെന്ന് സംശയം

സ്വന്തം ലേഖകൻ

കോട്ടയം: തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേർക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.

ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാർക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ഒരാൾക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാൾക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. പെവിഷബാധയുള്ള നായ നിരവധി വളർത്തുനായ്ക്കളേയും കടിച്ചു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്. നായയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP