Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡിജിപിക്ക് കൊമ്പുണ്ടോയെന്ന് ചിറ്റിലപ്പള്ളി; കേരളത്തെ തെരുവു നായ വിമുക്തമാക്കാൻ നിരാഹാരം തുടങ്ങി; വിജേഷിനോട് കരുണക്കാട്ടാത്ത വിഗാർഡ് ഉടമയുടെ സമരം കാപട്യമെന്ന് പറഞ്ഞും പ്രതിഷേധം

ഡിജിപിക്ക് കൊമ്പുണ്ടോയെന്ന് ചിറ്റിലപ്പള്ളി; കേരളത്തെ തെരുവു നായ വിമുക്തമാക്കാൻ നിരാഹാരം തുടങ്ങി; വിജേഷിനോട് കരുണക്കാട്ടാത്ത വിഗാർഡ് ഉടമയുടെ സമരം കാപട്യമെന്ന് പറഞ്ഞും പ്രതിഷേധം

കൊച്ചി: തെരുവുനായയെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ വിമുക്ത കേരളമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡി.ജി.പിക്കും തെരുവുനായകൾക്ക് അനുകൂലമായി സംസാരിക്കുന്നവർക്കുമെതിരെ വിമർശനമുന്നയിച്ചത്.

അതിനിടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് എതിരേയും സമരപന്തലിന് മുന്നിൽ പ്രതിഷേധം ഉയർന്നു. വീഗാ ലാൻഡിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ് ശരീരം തളർന്ന വിജേഷ് വിജയനെത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ബന്ധുക്കളുടെ സഹായത്തോടെ വീൽചെയറിലായിരുന്നു വിജേഷ് എത്തിയത്. വിജേഷിന് നീതി കൊടുക്കാത്ത ചിറ്റിലപ്പിള്ളിയുടെ സമരത്തിലെ കള്ളക്കളികാണ് പ്രതിഷേധക്കാർ ഉയർത്തിയത്. എന്നാൽ വിജേഷിനെ അകത്തേക്ക് കയറ്റിവിടാൻ ചിറ്റിലപ്പിള്ളിയുടെ ആളുകൾ തയ്യാറായില്ല. ഇതോടെ നേരിയ സംഘർഷമുണ്ടായി. വിജേഷ് മടങ്ങുകയും ചെയ്തു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനാണ് താൻ എത്തിയതെന്നാണ് വിജേഷ് പറഞ്ഞത്.

പത്തുമണിയോടെ ആരംഭിച്ച ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ പേർ എത്തി. തെരുവുനായ ഉന്മൂലന സംഘടനയുടെ പിന്തുണയോടെയാണ് ഉപവാസം. സർക്കാരിന്റെ വരെ പിന്തുണ ലഭിച്ച തെരുവുനായ പ്രശ്‌നത്തിൽ ഡി.ജി.പി വിരുദ്ധ നിലപാട് എടുത്തതാണ് കൊച്ചൗസേപ്പിനെ ചൊടിപ്പിച്ചത്. മേനകാ ഗാന്ധി അടക്കമുള്ളവരേയും അദ്ദേഹം നിരാഹാരം തുടങ്ങുന്നതിന് മുമ്പ് വിമർശിച്ചു. പേപ്പട്ടിവിഷബാധക്കെതിരെയുള്ള മരുന്നുനിർമ്മാണക്കമ്പനികൾ അവർക്ക് പണം നൽകുന്നുണ്ടെന്നായിരുന്നു കൊച്ചൗസേപ്പിന്റെ ആരോപണം. തെരുവു പട്ടികൾക്കനുകൂലമായി രംഗത്തുവരുന്നവർക്ക് കപടമൃഗസ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് വിജേഷിന്റെ കടന്നുവരവ്.

അതിനിടെ ചിറ്റിലപ്പള്ളിയുടെ സമരത്തെ വിമർശിച്ച് പൊലീസ് കംപ്ലയിന്റ് അഥോറിട്ട് ചെയർമാൻ കുടിയായ ജസ്റ്റീസ് നാരായണക്കുറുപ്പും രംഗത്ത് വന്നു. നിരാഹാരമല്ല, പ്രായോഗിക നടപടികളാണ് ചിറ്റിലപ്പള്ളി എടുക്കേണ്ടത്. ഇക്കാര്യത്തിൽ പാലാ മുനിസിപ്പാലിറ്റിയെ മാതൃകയാക്കണം. ഒരു പാട് സ്ഥലമുള്ള ആളാണ് ചിറ്റിലപ്പള്ളി. പാലയിലെ ഡോഗ് പാർക്ക് മാതൃകയിൽ ഒരെണ്ണം ചിറ്റിലപ്പള്ളി ഒരുക്കണമെന്നാണ് ജസ്റ്റീസ് അഭിപ്രായപ്പെട്ടത്. ഇതിന് ചിറ്റിലപ്പള്ളിയെകൊണ്ട് കഴിയുമെന്നും പറഞ്ഞു.

തെരുവുനായ ശല്യത്തിനെതിരെ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നടത്തുന്നത്. തെരുവുനായ വിമുക്ത കേരളം, സ്വഛ് ഭാരത്, പേവിഷ വിമുക്തം, അപകടകാരിയായ തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കുക, തെരുവു നായ്ക്കളേക്കാൾ വിലപ്പെട്ട മനുഷ്യജീവനും സ്വത്തിനും പ്രാധാന്യം നൽകുക, കപട മൃഗസ്‌നേഹം അവസാനിപ്പിക്കുക, മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ് നീതി പാലിക്കുക, ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ പേരുമാറ്റി ഡോഗ് വെൽഫെയർ ഇന്ത്യ എന്നാക്കുക, ബോയ്‌കോട്ട് കേരള ടൂറിസം എന്ന ക്യാംപെയ്‌ന്റെ ഉറവിടം കണ്ടെത്തുക, തെരുവുനായ വിഷയത്തിൽ ഡിജിപിയുടെ നടപടയെക്കുറിച്ചു അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കുമെന്ന് ഉറപ്പുതരുന്ന സ്ഥാനാർത്ഥിക്കു മാത്രമേ വോട്ടുനൽകൂവെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു. നിരാഹാര സമരത്തോട് ഭരണാധികാരികൾ പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ചിറ്റിലപ്പള്ളി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP