Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്രമണം; അമിത് ഷായെ ഉത്കണ്ഠ അറിയിച്ച് പിണറായിയുടെ കത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്രമണം; അമിത് ഷായെ ഉത്കണ്ഠ അറിയിച്ച് പിണറായിയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളായ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നും പിണറായി വിജയൻ അമിത് ഷായോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ചില ശക്തികൾ കായിക ആക്രമണം നടത്തുന്ന വാർത്തകൾ മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. ഇവരുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന സർക്കാരിനും അതേ വികാരമാണ്. ഇത്തരം അക്രമണങ്ങൾ തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP