Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒളിക്യാമറാ ഓപ്പറേഷൻ: എം.കെ.രാഘവൻ നാളെ വരണാധികാരിക്ക് മൊഴി നൽകും; മൊഴിയെടുക്കുന്നത് സ്ഥാനാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

ഒളിക്യാമറാ ഓപ്പറേഷൻ: എം.കെ.രാഘവൻ നാളെ വരണാധികാരിക്ക് മൊഴി നൽകും; മൊഴിയെടുക്കുന്നത് സ്ഥാനാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുരുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ നാളെ ജില്ലാ വരണാധികാരിക്ക് മൊഴി നൽകും. രാഘവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടർ മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുന്നത്. ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങൾ കൃത്രിമം നടത്തിയതാണന്ന് സ്ഥാനാർത്ഥി പരാതി നൽകിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാകലക്ടർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രാഘവനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

അതേസമയം, തങ്ങളുടെ ദൃശ്യങ്ങൾ ഒറിജിനലാണെന്നാണ് ചാനൽ അവകാശപ്പെട്ടിരിക്കുന്നത്. ഏതുതരത്തിലുള്ള ഫോറൻസിക പരിശോധനയ്ക്കും തയ്യാറാണെന്നും ചാനൽ മേധാവികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP