Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛൻ അറസ്റ്റിൽ: പിടിയിലായത് എടിഎം കവർച്ച അടക്കം നിരവധി കേസുകളിലെ പ്രതി

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛൻ അറസ്റ്റിൽ: പിടിയിലായത് എടിഎം കവർച്ച അടക്കം നിരവധി കേസുകളിലെ പ്രതി

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പൊലീസ് പിടിയിൽ. കാസർഗോഡ് കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ വാടക വീട്ടിലായിരുന്നു സംഭവം. നേരത്തെയും പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു.

ഇയാൾ കാസർകോട്ട് നടന്ന എടിഎം കവർച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ രവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP