Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെ പൂട്ടിയ ബാറുകൾ തുറന്നു തുടങ്ങി; ടുസ്റ്റാർ, ത്രീസ്റ്റാർ ബാറുകൾ പൂട്ടാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു; ഒരു മാസത്തേക്ക് കൂടി പ്രവർത്തിക്കാൻ അനുമതി; സർക്കാറിന് തിരിച്ചടി; ആഹ്ലാദത്തിമിർപ്പിൽ മദ്യപന്മാർ

കൊച്ചി: ടു സ്റ്റാർത്രി സ്റ്റാർ ബാറുകൾക്ക് ഒരു മാസം കൂടി പ്രവർത്തിക്കാനാകും. ബാർ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകി ത്രിസ്റ്റാർ വരെയുള്ള ബാറുകൾ പൂട്ടണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. ബാർ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടി. ഇതേത്തുടർന്ന് ഇപ്പോൾ തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 250 ത്രിസ്റ്റാർടു സ്റ്റാർ ബാറുകൾക്കും ഒരുമാസം കൂടി പ്രവർത്തനാനുമതി ലഭിച്ചു. ബാർ ഉടമകൾ നൽകിയ കേസിൽ ഉത്തരവ് വരുന്നതുവരെ ഒരു മാസത്തേക്കാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.

സാമ്പത്തിക ശേഷി മാത്രമുള്ളവർ മദ്യപിച്ചാൽ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സ്റ്റേ നൽകിയത്. ഫൈവ് സ്റ്റാർഫോർ സ്റ്റാർ ബാറുകൾ പ്രവർത്തിക്കുന്നു. ക്ലബ്ബുകളിലും മദ്യമുണ്ട്. ഈ സാഹചര്യത്തിൽ വിവേചനം വ്യക്തമാണ്. സിംഗിൾ ബഞ്ച് വിധിയിലും മദ്യനയത്തിൽ വിവേചനമുണ്ടെന്ന് വ്യക്തമാണ്. എന്നാൽ ഫോർ സ്റ്റാർ ബാറുകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. അതുകൊണ്ട് തന്നെ സിംഗിൾ ബഞ്ച് വിധിയിൽ വിശദപരിശോധന ആവശ്യമാണെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി.

സമ്പൂർണ്ണ മദ്യ നിരോധനമാണ് സർക്കാർ നയമെങ്കിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭാഗിക നിരോധനമോ നിയന്ത്രണത്തിനോ ആണ് നയമെങ്കിൽ അതു പരിശോധിക്കാൻ കോടതികൾക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതിനാൽ സംസ്ഥാന സർക്കാരിന്റെ മദ്യനയവും പരിശോധനാ വിധേയമാണെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ബാബു മാത്യു, പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. സിംഗിൾ ബഞ്ച് ഉത്തരവ് ഉണ്ടാകുന്നതിന് മുൻപത്തെ സ്ഥിതി ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ബാറുടമകളുടെ അപ്പീലിൽ ഒരു മാസത്തിനകം തീർപ്പുണ്ടാക്കുമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമിതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലും ഇതിനൊപ്പം ഡിവിഷൻ ബഞ്ച് പരിഗണിക്കും.

ഇന്നലെ സിംഗിൾ ബഞ്ചിൽ റിട്ട് അപ്പീൽ സമർപ്പിക്കുമ്പോൾ എടുത്ത വാദമാണ് ഡിവിഷൻ ബഞ്ചിലും ബാറുടമകൾ ആവർത്തിച്ചത്. അപ്പീൽ പരിഗണക്കുമ്പോൾ സ്റ്റാറ്റസ് കോ എന്നത് ഏത് കേസിലും സാധാരണമാണ്. ബാർ പൂട്ടലിലെ അപ്പീലിലും ഇത് തുടരണമെന്നായിരുന്നു പ്രധാന വാദം. ഇത് സിംഗിൾ ബഞ്ച് അംഗീകരിച്ചു. സിംഗിൾ ബഞ്ചിൽ വിചാരണ നടക്കുമ്പോൾ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. സമാന സാഹചര്യം അപ്പീൽ പരിഗണിക്കുമ്പോഴും ഉണ്ടെന്ന് സിംഗിൾ ബഞ്ച് നിരീക്ഷിച്ചു.

ഇതോടൊപ്പം സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചില സുപ്രധാന നിരീക്ഷണവും ഡിവിഷൻ ബഞ്ച് നടത്തി. മദ്യോപഭോഗം കുറയ്ക്കാനാണ് പുതിയ മദ്യനയമെന്ന വാദത്തെ കോടതി അംഗീകരിക്കുന്നില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജ്‌സ് ഔട്‌ലെറ്റുകൾ തുറന്ന് വച്ച് ബാറുകൾ പൂട്ടിയാൽ മദ്യോപയോഗം കുറയുമെന്ന് പറയുന്നതിലെ യുക്തിയാണ് കോടതി ചോദ്യം ചെയ്തത്. ബിവറേജസ് കോർപ്പറേഷന്റെ ഔട്‌ലെറ്റുകൾ പൂട്ടിയ ശേഷം ഇത് പറഞ്ഞിരുന്നുവെങ്കിൽ സർക്കാരിന്റെ ആത്മാർത്ഥയിൽ സംശയം തോന്നില്ലായിരുന്നുവെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

അതായത് സമ്പൂർണ്ണ മദ്യനിരോധനമില്ലെങ്കിൽ ബാറുകൾ പൂട്ടി മദ്യോപഭോഗം കുറയ്ക്കാമെന്ന സർക്കാർ നയത്തെ അംഗീകരിക്കാമെന്നാണ് കോടതി നിലപാട്. അപ്പീലിലെ വാദത്തിൽ കോടതിയുടെ ഈ പരാമർശത്തെ ഖണ്ഡിക്കാൻ സർക്കാരിന് കഴിയുമോ എന്നതാണ് ചോദ്യം. ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകി ത്രീ സ്റ്റാറുകൾ പൂട്ടണമെന്ന സിംഗിൾ ബഞ്ച് വിധിയേയും ബാറുടമകൾ ചോദ്യം ചെയ്യുന്നു. ഇത് വിവേചനമാണെന്നാണ് ത്രിസ്റ്റാർ ഉടമകളുടെ അഭിപ്രായം. ബിവറേജസ് കോർപ്പറേഷനിലെ മദ്യ വിൽപ്പനയെ ഡിവിഷൻ ബഞ്ച് ഉയർത്തിക്കാട്ടുമ്പോൾ വിവേചനമെന്ന വാദവും ഡിവിഷൻ ബഞ്ച് കാര്യമായെടുക്കാനാണ് സാധ്യത.

ഇതോടെ ത്രി സ്റ്റാർടൂ സ്റ്റാർ ബാറുകൾ പൂട്ടുകയെന്ന സർക്കാർ നയം നടപ്പിലാകാൻ കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി. ഹൈക്കോടതി സിംഗിൾ ബഞ്ചിലെ വിധി എന്തുതന്നെയായാലും നിയമപോരാട്ടം സുപ്രീം കോടതിയിൽ എത്തും. ബാറുകൾ പൂട്ടാൻ ഡിവിഷൻബഞ്ച് പറഞ്ഞാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയത്തിൽ വിജയമുറപ്പിക്കാൻ ഏതറ്റം വരേയും പോകുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സർക്കാരിനുള്ള തിരിച്ചടിയായി കരുതേണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു.

ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നതുവരെ വിധി നടപ്പാക്കുന്നതു നിർത്തിവയ്ക്കണമെന്നു ടൂ സ്റ്റാർ, ത്രീ സ്റ്റാർ ബാറുടമകൾ ഇന്നലെ പ്രത്യേക ഹർജി നൽകിയിരുന്നു. എന്നാൽ അതു കോടതി തള്ളി. ഇതേത്തുടർന്ന് ഇന്നു ഉച്ചയോടുകൂടി, തുറന്നിരുന്ന 250 ബാറുകളും എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. ഇതോടെ എക്‌സൈസ് വകുപ്പ് സീൽ ചെയ്ത് പൂട്ടിയ ബാറുകൾ വീണ്ടും തുറന്ന് കൊടുക്കേണ്ടി വന്നു.

എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചില ബാറുകൾ ഇന്ന് വൈകിട്ട് തന്നെ തുറന്നു. ഇന്ന് തുറക്കാനാകാത്തവയ്ക്ക് തിങ്കളാഴ്ച വരെ കാത്തിരിക്കണം. സീൽ ചെയ്ത് പൂട്ടിയ ബാറുകൾ തുറക്കുമ്പോൾ മദ്യത്തിന്റെ കണക്ക് പരിശോധിക്കണം. ഇതിന് കുറച്ച് സമയമെടുക്കും. നാളെ ഒന്നാം തീയതിയായതിനാൽ ഡ്രൈ ഡേയാണ്. ഞായറാഴ്ചയും തുറക്കാനാകില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP