Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ ഒളിവിലല്ലെന്നും അമ്മ ആശുപത്രിയിലായതിനാലാണ് ഫോൺ ഓഫ് ആയിരുന്നതെന്നും വാർഡ് മെമ്പർ ഗോപൻ; ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് പ്രാദേശിക നേതാവ് രം​ഗത്ത്

താൻ ഒളിവിലല്ലെന്നും അമ്മ ആശുപത്രിയിലായതിനാലാണ് ഫോൺ ഓഫ് ആയിരുന്നതെന്നും വാർഡ് മെമ്പർ ഗോപൻ; ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് പ്രാദേശിക നേതാവ് രം​ഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് വാർഡ് മെമ്പർ ഗോപൻ രം​ഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ഗോപൻ വ്യക്തമാക്കി. വാർഡ് മെമ്പർ എന്ന നിലയിൽ തന്നെ പലരും പല ആവശ്യങ്ങൾക്കുമായി ബന്ധപ്പെടാറുണ്ടെന്നും,സനലും, ഉണ്ണിയും അങ്ങനെ ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒളിവിലല്ലെന്നും മാതാവ് ആശുപത്രിയിലായതിനാലാണ് ഫോൺ ഓഫ് ആയിരുന്നതെന്നും അയാൾ വ്യക്തമാക്കി. പുല്ലാമ്പാറ പഞ്ചായത്ത് തലയിൽ വാർഡ് അംഗവും പ്രാദേശിക കോൺഗ്രസ് നേതാവുമാണ് ഗോപൻ.

ഡി.വൈ.എസ്‌പി ഓഫിസിൽ നിന്ന് തന്നെ ആരും മൊഴിയെടുക്കണമെന്ന് പറഞ്ഞ് വിളിച്ചിട്ടില്ലെന്നും, കാണണം സംസാരിക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും ഗോപൻ വ്യക്തമാക്കുന്നു. മാണിക്കൽ പഞ്ചായത്തിലെ തലയിൽ വാർഡംഗം ഗോപനെ പൊലീസ് തിരയുന്നതായും, ഇയാൾ ഒളിവിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇയാൾക്ക് കൊലയാളികളുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്. ഇയാളുടെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊലയാളികളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചോ എന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

കൊലക്കേസ് പ്രതികളുമായി ഗോപൻ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകാതിരുന്ന ഗോപൻ ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസിൽ ഇതുവരെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് ഉടലെടുത്ത മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP