Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷം

സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും. പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷമാണ് ശങ്കർ റെഡി വിരമിക്കുന്നത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡി കൽപ്പറ്റ എഎസ്‌പിയായാണ് സർവ്വീസ് ജീവിതം തുടങ്ങുന്നത്. നിരവധി ജില്ലകളിൽ പൊലീസ് മേധാവിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും ഉത്തരമേഖല എഡിജിപിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബിവറേജസ് കോർപ്പറേഷന്റെ എംഡിയായി ദീർഘകാല പ്രവർത്തിച്ചു. ശങ്കർറെഡി വിജിലൻസ് മേധാവിയായി പ്രവർത്തിക്കുന്ന സമയത്താണ് ഏറ്റവും കൂടുതൽ മിന്നൽ പരിശോധനകൾ നടക്കുന്നത്. ബാർ കോഴക്കേസിൽ രണ്ടാംഘട്ടത്തിൽ തുടർപരിശോധന നടത്തി മാണിക്കെതിരെ തെളിവുകളില്ലെന്ന് റിപ്പോർട്ട് നൽകിയത് ശങ്കർറെഡ്ഡി വിജിലൻസ് മേധാവിയായിരുന്ന കാലഘട്ടത്തിലാണ്. ഇതേ നിഗമനത്തിലാണ് തുടർന്നുവന്ന അന്വേഷണ സംഘവുമെത്തിയത്. തെലങ്കാന സ്വദേശിയായ ശങ്കർ‍റെഡി നാളെ നാട്ടിലേക്ക് മടങ്ങും.

ഐ.പി.എസ് ലഭിച്ച് കൽപറ്റ എ.എസ്‌പിയായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം കേരളത്തിൽ നിന്നു പുറത്തേക്കു മറ്റൊരു തസ്തികയിലേക്കും കേന്ദ്ര ഡപ്യുട്ടേഷനിൽ പോയിട്ടില്ല. ചെന്നൈയിൽ സിബിഐയുടെ എസ്‌പിയായി ഡപ്യൂട്ടേഷനിൽ ക്ഷണിച്ചിട്ടും പോയില്ല.വിജിലൻസ് ഡയറക്ടർ ആയി വന്നപ്പോഴാണ് ബാർ കോഴക്കേസ് പുനഃരന്വേഷണത്തിനു കോടതി തീരുമാനിക്കുന്നത്. കെ.എം.മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസന്റ് പോൾ നൽകിയ റിപ്പോർട്ട് കോടതിക്കു മുന്നിലുണ്ടായിരുന്നു. പുനഃരന്വേഷ ചുമതല ലഭിച്ച ശങ്കർ റെഡ്ഡി ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ ശാസ്ത്രീയമായി അവലോകനം നടത്തി ബാർ കോഴയിൽ തെളിവില്ലെന്ന റിപ്പോർട്ട് തന്നെ നൽകി.

ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ ഓപ്പറേഷൻ അവിയൽ, ഓപ്പറേഷൻ കാളിന്ദി, ഓപ്പറേഷൻ അതിഥി, ഓപ്പറേഷൻ കിക്ക് തുടങ്ങി കിടിലൻ പേരുകൾ നൽകിയാണ് വിജിലൻസ് പരിശോധനകൾ നടത്തിയിരുന്നത്. ഒരു വർഷം ഓണദിനങ്ങൾക്കു തൊട്ടുമുമ്പ് സർക്കാർ ഓഫിസുകളിലെ ഓണപ്പടി പിടിക്കാൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ പേരായിരുന്നു 'ഓപ്പറേഷൻ അവിയൽ'. ജല അഥോറിറ്റി ഓഫിസുകളിൽ നടന്ന പരിശോധനയാണ് ഓപ്പറേഷൻ കാളിന്ദി, ഗസ്റ്റ് ഹൗസുകളിൽ നടന്നത് 'ഓപ്പറേഷൻ അതിഥി', ഓണത്തിന് 'ഓപ്പറേഷൻ ഓണക്കാഴ്ച', എക്‌സൈസ് ഓഫീസുകളിൽ ഓപ്പറേഷൻ 'കിക്ക്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP