Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെട്രോൾ-ഡീസൽ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ; അധിക നികുതി ഒഴിവാക്കുന്നതിൽ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

പെട്രോൾ-ഡീസൽ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ; അധിക നികുതി ഒഴിവാക്കുന്നതിൽ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ-ഡീസൽ വിലയുടെ അധിക നികുതി ഒഴിവാക്കാൻ നീക്കം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്ത് വിൽക്കുന്ന ഇന്ധനത്തിന് രണ്ട് തരത്തിലുള്ള നികുതിയാണ് ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ എക്സൈസ് തീരുവയും സംസ്ഥന സർക്കാരിന്റെ വാറ്റ് നികുതിയുമാണ്. 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്. ഇത് ഏകദേശം 19 രൂപയോളമാണ് വരുന്നത്.

അതുകൊണ്ട് തന്നെ വർധിപ്പിച്ച നികുതിയിൽ ഇളവ് വരുത്തുന്ന കാര്യമായിരിക്കും മന്ത്രിസഭാ യോഗം ആലോചിക്കുന്നത്. എന്നാൽ, എണ്ണ വിലയിൽ എത്രകണ്ട് കുറവ് വരുത്തുമെന്നുള്ള കാര്യത്തിൽ ധാരണയായിട്ടില്ല.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്താണ് അവസാനമായി സംസ്ഥാനത്തത് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന വില ഉയർത്തിയപ്പോൾ മറ്റ് സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ, പല കോണിൽ നിന്ന് ആവശ്യമുയർന്നിട്ടും സർക്കാർ നികുതി കുറയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP