Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിക്കെതിരെ കൊടി പിടിച്ച ഡിവൈഎഫ്‌ഐക്കാർക്ക് എന്തെങ്കിലും പറയാനുണ്ടോ?പെൻഷൻ ഭാരം താങ്ങാനാവാതെ സർക്കാർ പ്രായം 56ൽ നിന്നും 57 ആക്കി മാറ്റാനുള്ള ശ്രമത്തിൽ; ധനവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ മുൻപിൽ

മാണിക്കെതിരെ കൊടി പിടിച്ച ഡിവൈഎഫ്‌ഐക്കാർക്ക് എന്തെങ്കിലും പറയാനുണ്ടോ?പെൻഷൻ ഭാരം താങ്ങാനാവാതെ സർക്കാർ പ്രായം 56ൽ നിന്നും 57 ആക്കി മാറ്റാനുള്ള ശ്രമത്തിൽ; ധനവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ മുൻപിൽ

തിരുവനന്തപുരം:ഏപ്രിൽ1 മുതൽ വിരമിക്കേണ്ടവരെ 2018 മാർച്ച് 31വരെ തുടരാൻ അനുവദിക്കണമെന്ന് ധനവകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്തു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണി പെൻഷൻ പ്രായം ഉയർത്തിയ അടിസ്ഥാനത്തിൽ ഇടത് യുവജന സംഘടനകൾ വലിയ പ്രക്ഷോഭമാണ് നടത്തിയത്.സർക്കാർ സർവീസിലെ പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആയി ഉയർത്താൻ ഗവൺമെന്റ് തലത്തിൽ നീക്കം തുടങ്ങി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്. ഇതിന്റെ മുന്നോടിയായി ഏപ്രിൽ ഒന്ന് മുതൽ വിവിധ മാസങ്ങളിലായി വിരമിക്കേണ്ട സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും 2018 മാർച്ച് 31വരെ തുടരാൻ അനുവദിക്കണമെന്ന് ധനവകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചു. വിരമിക്കൽ ഏകീകരണ ശുപാർശ സർക്കാർ അംഗീകരിക്കുന്ന പക്ഷം പെൻഷൻ പ്രായം 57 ആയി ഉയരും.

2011ൽ അന്നത്തെ വി എസ് സർക്കാർ ഇതുപോലെ വിരമിക്കൽ ഏകീകരണം നടപ്പാക്കിയപ്പോൾ, 55വയസിൽ വിരമിക്കേണ്ടിയിരുന്ന ഭൂരിഭാഗം ജീവനക്കാരുടെയും വിരമിക്കൽ പ്രായം ഫലത്തിൽ 56 ആയി ഉയർന്നിരുന്നു. തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ വിരമിക്കൽ ഏകീകരണം എടുത്തു കളയുകയും പെൻഷൻപ്രായം 56 ആക്കി നിജപ്പെടുത്തുകയും ചെയ്തു. പിന്നീട്, സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പങ്കാളിത്ത പെൻഷൻ സമ്പ്രദായം നടപ്പാക്കിയപ്പോൾ, അതുപ്രകാരം സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയിരുന്നു. 2012 മെയ്‌ മാസത്തിന് ശേഷം ഏറ്റവുമധികം പേർ വിരമിക്കാൻ പോകുന്നത് വരുന്ന മെയ്‌ മാസത്തിലാണെന്നതുകൂടി കണക്കിലെടുത്താണ് വിരമിക്കൽ ഏകീകരണത്തിന് ധനവകുപ്പിന്റെ നിർദ്ദേശം.

കഴിഞ്ഞ ബഡ്ജറ്റിലെ കണക്കനുസരിച്ച് പുതിയ ശമ്പള പരിഷ്‌കരണത്തിന് ശേഷം സർക്കാരിന്റെ ഒരുവർഷത്തെ പെൻഷൻബാദ്ധ്യത 15503.43 കോടി രൂപ. വിരമിക്കൽ പ്രായം നീട്ടുന്നത് വഴി ഇത്രയും തുക ഒരു വർഷത്തേക്ക് ലാഭിക്കാനാകും.സംസ്ഥാനത്ത് ഒരു വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവരുടെ എണ്ണം ഏകദേശം 22,000.വരുന്ന മെയ്‌ മാസത്തിൽ വിരമിക്കുന്നത് 8000പേർ വിരമിക്കുമ്പോൾ നൽകേണ്ട പെൻഷൻ ആനുകൂല്യം 10 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ 12 വർഷത്തെ പെൻഷന്റെ 40 ശതമാനം തുക ഒറ്റത്തവണ അഡ്വാൻസായും ലീവ് സറണ്ടർ ഇനത്തിൽ പത്ത് മാസത്തെ അടിസ്ഥാന ശമ്പളവും നൽകണം.സർവീസിലിരുന്ന ഓരോ വർഷത്തിനും അര മാസത്തെ ശമ്പളമെന്ന കണക്കിൽ ഗ്രാറ്റുവിറ്റി

പതിമ്മൂന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം 2017 ഏപ്രിൽ ഒന്ന് മുതൽ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനുള്ള പരിശീലന പരിപാടികൾ തുടങ്ങി. പദ്ധതിപ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം.
നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിത്തുടങ്ങുന്നത് മൂലം നികുതിവരവിൽ ആദ്യമാസങ്ങളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ലെന്ന ആശങ്കയും. മറ്റേതെങ്കിലും വരുമാനസ്രോതസ് കണ്ടെത്തിയേ തീരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP