Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലവർഷക്കെടുതി നേരിടാൻ ഊർജിത നടപടികളുമായി സർക്കാർ; ഇത് വരെ പൊലിഞ്ഞത് 77 ജീവനുകൾ; 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു; ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷക്കെടുതി നേരിടാൻ ഊർജിത നടപടികളുമായി സർക്കാർ; ഇത് വരെ പൊലിഞ്ഞത് 77 ജീവനുകൾ; 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു; ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി നേരിടാൻ സർക്കാർ ഊർജിത നടപടികളുമായി രംഗത്ത്. കേരളത്തിൽ കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്ക് പറ്റി. 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു. 7751.6 ഹെക്ടർ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാർപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 ദുരിതാശ്വാസ ക്യാമ്ബുകൾ ആരംഭിച്ചു. ഇതുൾപ്പെടെ 180 ദുരിതാശ്വാസക്യാമ്ബുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30, 549 പേർക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പേർ ക്യാമ്ബുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.

ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നിരുന്നാലും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP