Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ചൂരൽ വടി ഇനിമുതൽ സ്‌കൂളുകളിൽ കയറ്റില്ല; വടി നിരോധിച്ച് ഉത്തരവിറക്കിയത് വിദ്യാഭ്യാസ ഉപ ഡയറക്ടർ; തീരുമാനം ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെ

ചൂരൽ വടി ഇനിമുതൽ സ്‌കൂളുകളിൽ കയറ്റില്ല; വടി നിരോധിച്ച് ഉത്തരവിറക്കിയത് വിദ്യാഭ്യാസ ഉപ ഡയറക്ടർ; തീരുമാനം ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചൂരൽ വടി ഇനിമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പുറത്ത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ചൂരൽ വടി നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവായി. ഇത് സംബന്ധിച്ച് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2019ജൂൺ 28 ന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്ത് ചൂരൽവടി പൊതുവിപണിയിൽ വിൽക്കുന്നതായും അത് കുട്ടികളെ തല്ലാൻ ഉപയോഗിക്കുന്നതായും അത്‌കൊണ്ട് കുട്ടികളെ തല്ലുന്നതിനുള്ള ചൂരലിന്റെ വിൽപന നിരോധിക്കുന്നത് സംബന്ധിച്ചുമായിരുന്നു കത്ത്. ഇത് സംബന്ധിച്ച എല്ലാ സ്‌കൂളുകളിലെയും പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകും.

ബലാവകാശ കമ്മീഷന് മുന്നിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഇതനുസരിച്ച് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് എല്ലാ ഉപ ഡയറക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. കുട്ടികളെ തല്ലുന്നതിന് വിലക്ക് നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളിലും ചൂരൽ ഉപയോഗിച്ച് കുട്ടികളെ തല്ലുന്നുണ്ട് എന്നും സ്‌കുളുകൾക്ക് സമീപത്തെ കടകളിൽ കെട്ടുകണക്കിന് ചൂരൽവടികൾ വിൽപ്പനയ്ക്കായി വരുന്നു എന്നുമായിരുന്നു പരാതി. ഇതനുസരിച്ചാണ് അന്വേഷണം നടന്നതും ഇപ്പോൾ ചൂരൽ നിരോധിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP