Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ന്യുജെൻ ലഹരി മരുന്നുകളുടെ പ്രളയം; തിരിച്ചറിയാൻ മാർഗമില്ലെന്ന് എക്‌സൈസ് വകുപ്പ് ഹൈക്കോടതിയിൽ

സംസ്ഥാനത്ത് ന്യുജെൻ ലഹരി മരുന്നുകളുടെ പ്രളയം; തിരിച്ചറിയാൻ മാർഗമില്ലെന്ന് എക്‌സൈസ് വകുപ്പ് ഹൈക്കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ന്യൂജെൻ ലഹരി മരുന്നുകൾ തിരിച്ചറിയാൻ മതിയായ സൗകര്യമില്ലെന്ന് എക്‌സൈസ് അധികൃതരും ചീഫ് കെമിക്കൽ എക്‌സാമിനറും ഹൈക്കോടതിയെ അറിയിച്ചു. ലഹരി മരുന്നു കേസിലുൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി റയീസ് മുഹമ്മദ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എക്‌സൈസ് നിലപാടറിയിച്ചത്.

ലഹരിമരുന്നുകളുടെ പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് കേസുകളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് എക്‌സൈസ്, ഫോറൻസിക് സയൻസ് ലാബ് അധികൃതർ എന്നിവരുടെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് എക്‌സൈസ് അധികൃതരും ചീഫ് കെമിക്കൽ എക്‌സാമിനറും കോടതിയെ ബോധിപ്പിച്ചത്.

മയക്കുമരുന്നു പരിശോധനയ്ക്കുള്ള ഡിറ്റക്ഷൻ കിറ്റുകൾ കിട്ടുന്നില്ല. മാജിക് മഷ്‌റൂം പോലെയുള്ളവ പരിശോധന വൈകിയാൽ തിരിച്ചറിയാനാവാത്ത വിധം നശിച്ചു പോകുന്നവയാണ്. രാസ പരിശോധനാഫലം ഒരു വർഷത്തിലേറെ വൈകുന്ന സ്ഥിതിയാണ്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കുമെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.

ഇത്തരം സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് മയക്കുമരുന്ന് കേസുകളിലെ പരിശോധനാഫലം വേഗത്തിൽ ലഭിക്കാൻ ആവശ്യമായ നടപടികൾ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, എക്‌സൈസ് കമ്മീഷണർ, ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ എന്നിവർ യോഗം ചേർന്ന് തീരുമാനിക്കണമെന്നു നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP