Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം

സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധന പരിധിയിലും വർധന വരുത്തും. പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്കാണ് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചത്. 18870 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.

റോഡ്‌ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ, പ്രൊഫ. സുശീൽ ഖന്ന, സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ.

ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർനടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.

പത്താം ശമ്പളപരിഷ്‌ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കും.

ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ക്യാബിനറ്റ് തീരുമാനത്തിന്റെ പൂർണരൂപം

1. മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്ക് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചു. 18870 രൂപയിൽ കൂടുതൽ പ്രതിമാസം ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.

2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി.

3. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.

4. റോഡ്‌ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും.

5. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.

നിയമിച്ചു

ഗുലാത്തി ഇൻസ്റ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ (Prof. Centre for Economics Studies and Planning), പ്രൊഫ. സുശീൽ ഖന്ന, (Prof. Economics and Finance, IIIM, Kolkotha., സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത, SEBI മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോൾഡേഴ്‌സ് എംപവർമെന്റ് സർവ്വീസസ് മാനേജിങ് ഡയറക്ടറും.

ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർ നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.

പത്താം ശമ്പളപരിഷ്‌ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കും.

ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

കേരള ഹൈക്കോടതിയിൽ പുതിയതായി നിയമിച്ച 47 പ്ലീഡർമാർ

1 ശ്രീ. എസ്. കണ്ണൻ എറണാകുളം
2 ശ്രീ. ടി.ആർ. രഞ്ജിത്തുകൊച്ചി
3 ശ്രീ. പി.ജി. പ്രമോദ് തിരുവനന്തപുരം
4 ശ്രീ. ഇ.സി. ബിനീഷ് എറണാകുളം
5 ശ്രീ. ശ്യാം പ്രശാന്ത് ടി.എസ്. കൊച്ചി
6 ശ്രീ. ഷംസുദീൻ വി.കെ. ആലപ്പുഴ
7 ശ്രീ. സി.കെ. പ്രസാദ് കൊച്ചി
8 ശ്രീമതി. മേബിൾ സി. കുര്യൻ എറണാകുളം
9 ശ്രീമതി. രാജി ടി. ഭാസ്‌കർ കൊച്ചി
10 ശ്രീമതി. മായ എം.എൻ നെല്ലാട്
11 ശ്രീമതി. ബി. വിനീത ഹരിരാജ് കൊച്ചി
12 ശ്രീമതി. പൂജ സുരേന്ദ്രൻ കൊച്ചി
13 ശ്രീ. മനുരാജ് കെ.ജെ കൊച്ചി
14 ശ്രീ. കെ.ആർ. രഞ്ജിത്തുകൊച്ചി
15 ശ്രീ. കെ.എം. രശ്മി എറണാകുളം
16 ശ്രീ. ഹാഷിർ കെ.എം എറണാകുളം.
17 ശ്രീ. ആർ. ശ്രീനാഥ് കൊച്ചി
18 ശ്രീ. റോൺ ബാസ്റ്റിൻ കൊച്ചി
19. ശ്രീ. പി.എം. സതീഷ് കണ്ണൂർ
20 ശ്രീമതി. പ്രിയ ഷാനവാസ് കൊച്ചി.
21 ശ്രീ. ആന്റണി മുക്കത്തുകൊച്ചി
22 ശ്രീ. ദിലീപ് എസ് കോട്ടയം
23 ശ്രീ. ബി. ഉണ്ണികൃഷ്ണ കൈമൾ കൊച്ചി
24 ശ്രീമതി. എ.സി. വിദ്യ കൊച്ചി
25 ശ്രീമതി. മഞ്ജു. വി പത്തനംതിട്ട
26 ശ്രീമതി. പ്രിൻസി സേവ്യർ കൊച്ചി
27 ശ്രീമതി. എം.എം. ജാസ്മിൻ പത്തടിപ്പാലം
28 ശ്രീ. അജിത്ത് മുരളി എറണാകുളം
29 ശ്രീ. എംപി. മുഹമ്മദ് ഫാസിൽ കൊച്ചി
30 ശ്രീ. കെ.എ.അനസ് ആലപ്പുഴ
31 ശ്രീ. സാജു എസ്. കൊല്ലം
32 ശ്രീ. പോൾ എബ്രഹാം വാക്കനാൽ കൊച്ചി
33 ശ്രീ. കെ.ബി. സോണി കൊച്ചി.
34 ശ്രീ. രവി കൃഷ്ണൻ എറണാകുളം
35 ശ്രീ. രമേഷ് ചന്ദ് പെരുമ്പാവൂർ
36 ശ്രീമതി. ദിവ്യ സി. ബാലൻ പിറവം
37 ശ്രീ. ജാഫർ ഖാൻ. വൈ കൊച്ചി
38 ശ്രീ. എം.ആർ. ധനിൽ തൃശ്ശൂർ
39 ശ്രീ. ഇ.എസ്. അഷ്‌റഫ് കൊച്ചി
40 ശ്രീമതി. അനിത മത്തായി മുതിരേന്തി എറണാകുളം
41 ശ്രീ. സ്വാമിദാസൻ കെ.എൻ. എറണാകുളം
42 ശ്രീ. ശ്യാംജിറാം കൊച്ചി
43 ശ്രീ. ജെസ്റ്റിൻ മാത്യു കൊച്ചി.
44 ശ്രീ. എൻ.ബി. സുനിൽനാഥ് കൊച്ചി
45 ശ്രീ. പി.എം. ഷമീർ കൊച്ചി
46 ശ്രീ. സുമോദ് പി.എൻ. തൃപ്പുണ്ണിത്തുറ
47 ശ്രീമതി. കെ.കെ. ഷീബ എറണാകുളം.

ധനസഹായം

1. വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം, അണ്ടൂർക്കോണം ചന്തവിള, ജ്യോതിപുരത്ത്, കാർത്തികയിൽ അതുൽകൃഷ്ണയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

2. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാട്ടായിക്കോണം, അരിയോട്ടുകോണം, അശ്വതി ഭവനിൽ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

3. കൊല്ലം, അഞ്ചൽ, തഴമേൽ ശിൽപ്പം വീട്ടിൽ സന്തോഷ്‌കുമാറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

4. തിരുവനന്തപുരം, കാട്ടാക്കട, കുളത്തുമ്മൽ, മുതുവിളാകത്ത് വീട്ടിൽ മുഹമ്മദ് അഫ്‌സലിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

5. കിണറ്റിൽ വീണ് മരിച്ച കൊല്ലം, കൊട്ടാരക്കര, ചെറിയ വെളിനല്ലൂർ, അരിക്കച്ചാലിൽ ഇർഫാന്റെ കുടുബത്തിന് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

6. പക്ഷാഘാതം ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, ധർമടം, മേലൂർ, ഷീനാ നിവാസിൽ രാധയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

7. ആലപ്പുഴ, പത്തിയൂർ, എരുവ, പടിഞ്ഞാറു മുറിയിൽ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

8. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, മഴുവന്നൂർ, അമ്പലത്തുംകുടി വീട്ടിൽ മോഹനന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

9. അപകടത്തെത്തുടർന്ന് രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, കോടിയേരി, കൊപ്പരക്കളം, സ്വസ്തികയിൽ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

10. കണ്ണൂർ, ന്യൂമാഹി, മങ്ങാട്, ഷഫ്‌നാസ് വീട്ടിൽ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

11. വാഹനാപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം, ഭരതന്നൂർ, മൂന്നുമുക്ക്, ബിനേഷ് ഭവനിൽ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

12. പത്തനംതിട്ട, ഏനാദിമംഗലം, മാരൂർ ജോയൻ വില്ലയിൽ ബെൻസി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

13. എറണാകുളം, പിണ്ടിമന, തണ്ടിയേൽ പുത്തൻപുരയിൽ രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

14. വാഹനാപകടത്തിൽ മരിച്ച മലപ്പുറം, തിരൂർ, കൊടക്കൽ, ചെറുപറമ്പിൽ വീട്ടിൽ അയൂബിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

15. ഇടുക്കി, തൊടുപുഴ, കൈതക്കോട്ടുകരയിൽ, ആലൂർവീട്ടിൽ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

16. ഓടയിൽ വീണ് മരിച്ച കോഴിക്കോട്, പന്തീരംകാവ്, തിരുനെല്ലി, മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.

17. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സയിൽ കഴിയുന്ന കോഴിക്കോട,് കൊയിലാണ്ടി, നടുവണ്ണൂർ ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP