Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപാത പദ്ധതി റിപ്പോർട്ടിന് അംഗീകാരം; പാത യാഥാർഥ്യമായാൽ തലസ്ഥാനത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിൽ കാസർകോടും എത്തിച്ചേരാം; ഒമ്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാം; പദ്ധതി പൂർത്തിയാവുന്നത് 2025 ഓടെ; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപാത പദ്ധതി റിപ്പോർട്ടിന് അംഗീകാരം; പാത യാഥാർഥ്യമായാൽ തലസ്ഥാനത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിൽ കാസർകോടും എത്തിച്ചേരാം; ഒമ്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാം; പദ്ധതി പൂർത്തിയാവുന്നത് 2025 ഓടെ; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കാസർകോട് -തിരുവനന്തപുരം നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽപാതയ്ക്ക് സിസ്ട്ര സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിനും അലൈന്മെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് നിർദ്ദേശം നൽകി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ കെ-റെയിലിന് അനുവാദം നൽകി.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 531 കി.മീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുക. മണിക്കൂറിൽ 180 മുതൽ 200 കി.മീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിൽ കാസർകോടും എത്തിച്ചേരാം. ഒമ്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാം. ബിസിനസ്സ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകൾ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂർത്തിയാകും. കൊച്ചി എയർപ്പോർട്ട് ഉൾപ്പെടെ 11 സ്റ്റേഷനുകൾ ഉണ്ടാകും.

സഹകരണ വകുപ്പ് നടപ്പാക്കിവരുന്ന കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ട മാർഗരേഖ അംഗീകരിച്ചു.ആറാട്ടുപുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കാട്ടൂർ എന്നീ പ്രദേശങ്ങളിൽ പുറംകടലിലെ പുലിമുട്ടുകൾ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചു.2020-ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസിന്റെ കരട് വിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി ചെയർമാന്റെ അധിക ചുമതല നൽകും.സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കെ.എസ്.ആർ.ടി.സി എം.ഡിയുടെ അധിക ചുമതല കൂടി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP