Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളത്തിന് പിന്നാലെ കോട്ടയത്തും ചീഞ്ഞളിഞ്ഞ മീൻ; പിടികൂടിയത് ഏറ്റുമാനൂരിലെ പ്രാദേശിക മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്തിച്ച മീൻ; രണ്ട് പേർ കസ്റ്റഡിയിൽ

എറണാകുളത്തിന് പിന്നാലെ കോട്ടയത്തും ചീഞ്ഞളിഞ്ഞ മീൻ; പിടികൂടിയത് ഏറ്റുമാനൂരിലെ പ്രാദേശിക മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്തിച്ച മീൻ; രണ്ട് പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂരിൽ പഴകിയ മീനുമായെത്തിയെ ഇതരസംസ്ഥാന ലോറി പിടിയിൽ. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നാണ് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ മീൻ പിടികൂടിയത്. മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. ഏറ്റുമാനൂരിലെ പ്രാദേശിക മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്തിച്ച അര ലോഡ് പഴകിയ മീനാണ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത രണ്ട് പേർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ശുപാർശ ചെയ്യുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഏറ്റുമാനൂർ പഴയകുളത്തിന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്.

നേരത്തെ സമാനരീതിയിൽ എറണാകുളത്തും പുഴുവരിച്ച മീൻ പിടികൂടിയിരുന്നു. മരടിലാണ് രണ്ടു കണ്ടെയ്നർ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീൻ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന മീനായിരുന്നു ലോറിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP