Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വണ്ടൂർ പഴയവാണിയമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകത്തിൽ കലാശിച്ചത് കുടുംബസ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

വണ്ടൂർ പഴയവാണിയമ്പലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകത്തിൽ കലാശിച്ചത് കുടുംബസ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

സ്വന്തം ലേഖകൻ

വണ്ടൂർ: വണ്ടൂരിൽ കുടുംബസ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയവാണിയമ്പലം കൂറ്റഞ്ചേരി പരേതനായ നാരായണന്റെ മകൻ വിജേഷ് (37) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വിജേഷിന്റെ അമ്മാവന്റെ മകൻ ഓമാനി മനോജാണ് കുത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു . പഴയവാണിയമ്പലത്തുള്ള മനോജിന്റെ അച്ഛന്റെ തറവാട് സ്ഥലം വീതം വെക്കുവാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു.

പിന്നീട് വൈകുന്നേരം വീണ്ടും ഇതിനെക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറിന് കുത്തുകയുമായിരുന്നു. തുടർന്ന് വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ ശേഷം മനോജ് ബന്ധുക്കൾക്ക് നേരെ കത്തി വിശി ബൈക്കിൽ കയറി രക്ഷപ്പെടുകയാണുണ്ടായത്. അഖിലയാണ് മരിച്ച വിജേഷിന്റെ ഭാര്യ. മക്കൾ: അവന്തിക, അശ്വാനന്ദ്, 6 മാസമായ പെൺകുട്ടി അനന്ദിക. വിജേഷ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP