Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുസ്ഥലത്തെ മദ്യപാനം സംബന്ധിച്ച് തർക്കം; അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഒരാൾ മരിച്ചു

പൊതുസ്ഥലത്തെ മദ്യപാനം സംബന്ധിച്ച് തർക്കം; അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഒരാൾ മരിച്ചു

വിനോദ് നായർ

കൊല്ലം: പൊതുസ്ഥലത്തെ മദ്യപാനം സംബന്ധിച്ച വിഷയത്തിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റമൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചവറ കൊട്ടുകാട്‌ചെറുകുളം കോളനിയിൽ നിസാർ (40) ആണ് കൊല്ലപ്പെട്ടത്. നിസാറിന്റെ മകൻനിഷാദ്(19) , അയൽവാസിയായ ചെറുകുളം കോളനിയിൽ ഷാജി(32), ഷാനു (28) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ചെറുകുളം കോളനിയിലുള്ള നിസാറിന്റെ വീടിനുമുന്നിലുള്ളകിണറിന് സമീപമിരുന്ന് നിസാറും രണ്ടുസുഹൃത്തുക്കളും മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെയുള്ള ചർച്ച തെറിവിളിയിൽ കലാശിച്ചതോടെ അയൽവാസിയായ ഷാജി ഇതു ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെതുടർന്ന് മദ്യപാനം അവസാനിപ്പിച്ച് നിസാറിന്റെ സുഹൃത്തുക്കൾ മടങ്ങി. കുപിതനായ നിസാർ വീട്ടിൽ നിന്ന്കഠാരയുമായി അയൽവാസിയായ ഷാജിയുടെ വീട്ടിലെത്തി ഇയാളെ കുത്തിവീഴ്‌ത്തി. തടസം പിടിക്കാനെത്തിയഷാജിയുടെ സഹോദരൻ ഷാനുവിനെയും നിസാർ ആക്രമിച്ചു.

ഇതിനിടെ തടസം പിടിക്കാനെത്തിയനിസാറിന്റെ മകൻ നിഷാദിനും കുത്തേറ്റു. മാരകമായി മുറിവേറ്റ ഷാജി നിലത്തുവീണതോടെ കൈയിൽകിട്ടിയഇരുമ്പ് കമ്പി ഉപയോഗിച്ച് ഷാനു നിസാറിനെ ആക്രമിച്ചു. വയറ്റിൽ ആഴത്തിൽ മുറിവേറ്റ നിസാർവീട്ടിനുമുന്നിലെ വഴിയിൽ വീണു. ഇരുപത് മിനിറ്റിനുശേഷം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയഅയൽവാസികളായ ചെറുപ്പക്കാർ പൊലിസിനെ വിവരമറിയിക്കുകയും തുടർന്ന് ആംബുലൻസിൽ ഗുരുതരമായനാലുപേരെയും കൊണ്ട് കൊല്ലം ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതതരമായതിനെത്തുടർന്ന്

നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വഴിമധ്യേ നിസാർമരണമടയുകയായിരുന്നു. ചവറ എസ് എച്ച് ഓ എ. നിസാമുദീന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക്‌സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം നിസാറിന്റെമൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിക്കും. ഷീബയാണ് നിസാറിന്റെ ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP