Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും; എല്ലാ സ്‌കൂളുകൾക്കും കൊറോണ ജാഗ്രതാ നിർദ്ദേശം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും; എല്ലാ സ്‌കൂളുകൾക്കും കൊറോണ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 13.7 ലക്ഷം വിദ്യാർത്ഥികൾ ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഹാളുകളിലേക്ക്. പരീക്ഷാ നടത്തിപ്പിനു തടസ്സമാകും വിധം വിദ്യാർത്ഥികൾക്കു കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു അറിയിച്ചു. ആദ്യമായാണ് മൂന്ന് പരീക്ഷകളും രാവിലെ ഒരേ സമയത്തു നടക്കുന്നത്.

എല്ലാ സ്‌കൂളുകൾക്കും കൊറോണ ജാഗ്രതാ നിർദേശമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ പ്രത്യേകം ജാഗ്രത പാലിക്കും. ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇക്കാര്യത്തിൽ മന്ത്രി സി.രവീന്ദ്രനാഥുമായി ഇന്നലെ ചർച്ച നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP