Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഖ്യാപിച്ച ദിവസം തന്നെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തിറക്കും; മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി

പ്രഖ്യാപിച്ച ദിവസം തന്നെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തിറക്കും; മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച തീയ്യതിയിൽ തന്നെ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ കേരള എൻജിഒ യൂണിയൻ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്നു കോടി രൂപ മൂല്യം വരുന്ന 2500 ടാബുകൾ ആണ് എൻജിഒ യൂണിയൻ വിതരണം ചെയ്യുക.

കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ ആണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്‌കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP