Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി; പ്രസിദ്ധീകരിച്ചത് എസ്.സി.ഇ.ആർ.ടി വെബ് സൈറ്റിൽ

എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി; പ്രസിദ്ധീകരിച്ചത് എസ്.സി.ഇ.ആർ.ടി വെബ് സൈറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിൽ ക്രമീകരണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

കൂടുതൽ ചോദ്യങ്ങളുടെ ചോയ്‌സ് ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ സമാശ്വാസ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും നടത്തും.

എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. കി.അതേസമയം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നാളെ മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP