Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇക്കൊല്ലത്തെ എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷാ തീയതികൾ മാറ്റില്ല; സിലബസും വെട്ടിച്ചുരുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ

ഇക്കൊല്ലത്തെ എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷാ തീയതികൾ മാറ്റില്ല; സിലബസും വെട്ടിച്ചുരുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷാതീയതികൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എൻ രവീന്ദനാഥ് നിയമസഭയിൽ. സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് പതിനേഴിനാണ് എസ് എസ് എൽ സി പരീക്ഷ തുടങ്ങുന്നത്.

എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ സിലബസ് മുഴുവൻ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.

അതിനിടെ ജൂൺ ഒന്നു മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങൾ പൂർത്തിയായി.പത്താം ക്ലാസുകാർക്ക് മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പരും അദ്ധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ച് കാണുന്നതിനും സൗകര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP