Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മാർഗ നിർദ്ദേശം പുറത്തിറക്കി; ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർത്ഥികൾ; വിാഭ്യാസ വകുപ്പ് പുറത്തിറക്കി; പരീക്ഷയ്ക്കായി ഒരു ക്ലാസിൽ അനുവദിക്കുക 20 വിദ്യാർത്ഥികളെ; വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമാകും പ്രവേശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനായുള്ള മാർഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷയ്ക്കായി ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർത്ഥികളെയാണ് അനുവദിക്കുകയുള്ളു. വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമാകും പ്രവേശനം.

പരീക്ഷ ദിവസങ്ങളിൽ രാവിലയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണ്ണിച്ചർ അണുവിമുക്തമാക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർത്ഥികളെ കൂട്ടം ചേരാൻ അനുവദിക്കരുത്. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ടിൽ സ്പെഷൽ ഫീ അക്കൗണ്ടിൽ നിന്ന് ഉപയോഗിക്കാം. വിദ്യാർത്ഥികൾ മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കോവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങൾ വിട്ടുകിട്ടിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP