Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും; ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ജൂലൈ 10നകം

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും; ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ജൂലൈ 10നകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു.

ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മെയ്‌ 26 മുതൽ 30വരെ നടത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP