Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എൽഎൽസി പരീക്ഷ ബുധനാഴ്ച മുതൽ; സംസ്ഥാനത്ത് 2923ഉം ഗൾഫിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങൾ; റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതാൻ മലപ്പുറത്ത്; രണ്ടുപേർ പരീക്ഷയെഴുതുന്ന തിരുവല്ലയിലെ പെരിങ്ങര ചെറിയ പരീക്ഷാ സെന്ററാകും

എസ്എൽഎൽസി പരീക്ഷ ബുധനാഴ്ച മുതൽ; സംസ്ഥാനത്ത് 2923ഉം ഗൾഫിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങൾ; റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതാൻ മലപ്പുറത്ത്; രണ്ടുപേർ പരീക്ഷയെഴുതുന്ന തിരുവല്ലയിലെ പെരിങ്ങര ചെറിയ പരീക്ഷാ സെന്ററാകും

തിരുവനന്തപുരം: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷകൾ ബുധനാഴ്ച ആരംഭിച്ച് 28ന് സമാപിക്കും. സംസ്ഥാനത്താകെ 2923 കേന്ദ്രങ്ങളിലും ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലുമായി റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2,22,527 പെൺകുട്ടികളും 2,12,615 ആൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽനിന്ന് 1,42,033 പേരും എയ്ഡഡ് മേഖലയിലനിന്ന് 2, 62,125 പേരും അൺഎയ്ഡഡ് സ്‌കൂളുകളിൽനിന്ന് 30984 പേരുമാണുള്ളത്.

ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപിൽ 882 പേരും പരീക്ഷയ്ക്കുണ്ട്. ഇതിന് പുറമെ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്‌കീമിൽ 1867പേരും പഴയ സ്‌കീമിൽ 333 പേരും എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (27,436 പേർ) ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2,114പേർ). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി കെ എം എംഎച്ച്എസിലാണ് ഇവിടെ 2,411 പേർ ഉണ്ടാകും.

ഏറ്റവും കുറവ് കുട്ടികളുള്ള പരീക്ഷാ കേന്ദ്രം രണ്ട് കുട്ടികൾ മാത്രമുള്ള തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് പെരിങ്ങരയാണ്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് എഴുതുന്നത് ആൾകുട്ടികൾ 2,957, പെൺകുട്ടികൾ 255. എഎച്ച്എസ്എൽസി വിഭാഗത്തിൽ ചെറുതുരുത്തി കലാമണ്ഡലം ഹയർ സെക്കൻഡറി സ്‌കൂൾ മാത്രമാണ് ഉള്ളത്. 14 പേർ ഇവിടെ പരീക്ഷ എഴുതും.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്ബുകളിൽ ഏപ്രിൽ നാല് മുതൽ മെയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. ആദ്യഘട്ടം ഏപ്രിൽ അഞ്ചു മുതൽ 13 വരെയും രണ്ടാംഘട്ടം ഏപ്രിൽ 25 മുതൽ മെയ് രണ്ടുവരെയുമാണ്. മൂല്യനിർണയക്യാമ്പുകളിലേക്കുള്ള അദ്ധ്യാപക വിന്യാസം 29ന് പ്രസിദ്ധീകരിക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ 2, 3 തീയതികളിൽ സംസ്ഥനത്തെ 12 സ്‌കൂളുകളിൽ നടക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കാൻ വേണ്ട നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP