Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എസ്എൽസി പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നാളെ കൈക്കൊള്ളും; 26ന് തുടങ്ങുമെന്ന് അറിയിച്ച പരീക്ഷ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മാറ്റി വെക്കുമോ എന്നതിൽ ആകാംക്ഷ

എസ്എസ്എൽസി പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നാളെ കൈക്കൊള്ളും; 26ന് തുടങ്ങുമെന്ന് അറിയിച്ച പരീക്ഷ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മാറ്റി വെക്കുമോ എന്നതിൽ ആകാംക്ഷ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം നാളെ. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്‌കൂളുകൾ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂർത്തിയായ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയവും നാളെ തുടങ്ങും. കൊവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്‌കുളൂകളിലാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്.

സമ്പൂർണ്ണയുടെ പോർട്ടലിലൂടെ ഓൺലൈൻ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം. പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയവും വിവിധ കേന്ദ്രങ്ങളിൽ തുടങ്ങുകകയാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP