Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്. എസ്. എഫ് സംസ്ഥാന സമ്മേളനം ഏപ്രിലിൽ 20 മുതൽ കണ്ണൂരിൽ നടക്കും; സമ്മേളത്തിന് മുന്നോടിയായി വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

എസ്. എസ്. എഫ് സംസ്ഥാന സമ്മേളനം ഏപ്രിലിൽ 20 മുതൽ കണ്ണൂരിൽ നടക്കും; സമ്മേളത്തിന് മുന്നോടിയായി വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ ഗോൾഡ് ജൂബിലിയുടെ ഭാഗമായി സംസ്ഥാന സമ്മേളനം ഏപ്രിൽ 20 മുതൽ കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 29ന് സമാപിക്കും. കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിനോടനുബന്ധിച്ചു അന്തർദേശീയ പുസ്തക മേള, സെമിനാർ, വിവിധ അവാർഡുകൾ, മത്സരങ്ങൾ, എന്നിവ സംഘടിപ്പിക്കുമെന്ന് ഫിർദൗസ് പറഞ്ഞു.1973-മുതൽ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്. എസ്. എഫ്. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി ദേശീയ സമ്മേളനം നവംബറിൽ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി 7500ഗ്രാമങ്ങളത്തിൽ പൊതുജന സമ്മേളനങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സൗഹൃദവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കലാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എസ്. എസ്. എസ് ജില്ലാപ്രസിഡന്റ് മുഹമ്മദ് മുനവീർ, കേരള മുസ്ലിം ജമാ അത്ത് ജില്ലാപ്രസിഡന്റ് അലിമൊഗ്രാൽ, എസ്. എസ്. എഫ് ജില്ലാസെക്രട്ടറി റസീൻ അബ്ദുള്ള, റമീസ മാഹി, ജില്ലാജനറൽ സെക്രട്ടറി ടി.പി സെയ്ഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP